Big stories

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയെ ന്യായീകരിച്ച് ലക്ഷദ്വീപ് കലക്ടര്‍

ലക്ഷ ദ്വീപില്‍ നടപ്പിലാക്കുന്നത് ജനങ്ങളുടെ നന്മയും ഭാവിയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണെന്ന് കലക്ടര്‍ അസ്‌കര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയെ ന്യായീകരിച്ച് ലക്ഷദ്വീപ് കലക്ടര്‍
X

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയെ ന്യായീകരിച്ച് ലക്ഷദ്വീപ് കലക്ടറുടെ വാര്‍ത്താ സമ്മേളനം. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലക്ഷദ്വീപ് കലക്ടര്‍ അസ്‌കര്‍ അലി ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ ന്യായീകരിച്ചത്.ലക്ഷ ദ്വീപില്‍ നടപ്പിലാക്കുന്നത് ജനങ്ങളുടെ നന്മയും ഭാവിയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണെന്ന് കലക്ടര്‍ അസ്‌കര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുകയാണ്.കുറ്റകൃത്യങ്ങള്‍ തടയാനാണ് കര്‍ശനമായ നിയമം നടപ്പാക്കുന്നത്.മയക്കു മരുന്ന് കടത്ത് അടക്കം ലക്ഷദ്വീപില്‍ നടക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇത് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും കലക്ടര്‍ അസ്‌കര്‍ അലി വ്യക്തമാക്കി. പോക്സോ കുറ്റകൃത്യങ്ങളും വര്‍ധിച്ചു. രണ്ടു വര്‍ഷത്തിനിടെ ദ്വീപില്‍ 40 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയ കലക്ടര്‍ പക്ഷേ, ഇതില്‍ എത്ര ദ്വീപ് നിവാസികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറി.

ദ്വീപില്‍ അടുത്തിടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവുമായി അറസ്റ്റിലായത് ദ്വീപ് നിവാസികള്‍ അല്ലെന്നും കലക്ടര്‍ സമ്മതിച്ചു.ടൂറിസം സീസണിലെ തിരക്ക് കണക്കിലെടുത് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതും പിന്നീട് പിരിച്ചുവിടുന്നതും സാധാരണമാണ്. എല്ലാ വര്‍ഷവും ഇങ്ങനെ തന്നെയാണ് നടപടി ക്രമങ്ങള്‍. ദ്വീപിലെ മത്സ്യതൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുനീക്കിയതിനെയും കലക്ടര്‍ ന്യായീകരിച്ചു. ബീച്ച് കൈയേറി നിര്‍മിച്ച അനധികൃ ഷെഡുകളാണ് പൊളിച്ച് നീക്കിയത്. ബോട്ടുകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഷെഡുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ഇവക്കെതിരെയാണ് നടപടി എടുത്തതെന്നും കലക്ടര്‍ പറഞ്ഞു.

സുതാര്യമായിട്ടാണ് നടപടികള്‍ സ്വീകരിക്കുന്നത്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.രാജ്യത്തെ തന്നെ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ദ്വീപില്‍ നടക്കുന്നത്.കൊവിഡ് ബാധിച്ച് മരിച്ചവര്‍ മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നവരാണ്.വാക്‌സിനേഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കും.ആരോഗ്യവിഭാഗം പൂര്‍ണ്ണ സജ്ജമാണെന്നും കലക്ടര്‍ വ്യക്തമാക്കി.അഡ്മിനിസ്‌ട്രേഷനുമായി ദ്വീപ് നിവാസികള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാരാണ് ദുഷ് പ്രചരണം നടത്തുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ വികസനത്തിനുള്ള നടപടികളാണ് നടപ്പിലാക്കുന്നത്.ദ്വീപിലെ ടൂറിസം വികസിപ്പിക്കേണ്ടതുണ്ട്.വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ നടത്തുന്നു.നാളികേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും നടപടി സ്വീകരിച്ചുവരുന്നു. വിദ്യാഭ്യാസ മേഖലയിലും സമഗ്രമായ വികസനാണ് ലക്ഷ്യമിടുന്നത്. കവരത്തിയില്‍ ആധുനിക സ്‌കൂള്‍ സ്ഥാപിക്കും.സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫും ചിക്കനും മാറ്റിയിട്ടുണ്ട്. ഇത് നയപരമായ തീരുമാനമാണ്.

മത്സ്യം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ജനപ്രതിനിധികള്‍ കൂടി അടങ്ങിയ ഒരു കമ്മിറ്റി ചേര്‍ന്നാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഉച്ചഭക്ഷണത്തില്‍ ഇപ്പോഴും സസ്യേതര ഭക്ഷണമുണ്ട്. മുട്ടയും മത്സ്യവും കുട്ടികള്‍ക്ക് നല്‍കും. ചിക്കനും ബീഫും വിപണിയില്‍ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ട്. മീനും മുട്ടയുമാണ് കുട്ടികള്‍ക്ക് നല്ലത്. ഇത് മത്സ്യതൊഴിലാളികള്‍ക്കും പ്രോത്സാഹനമാവും. സ്ഥാപിത താല്‍പര്യക്കാരാണ് ബീഫ് നിരോധനത്തിനെതിരെ പ്രചാരണം നടത്തുന്നത്.മംഗലാപുരം തുറമുഖവുമായിള്ള ബന്ധം ലക്ഷദ്വീപിന് കൂടുതല്‍ ഗുണകരമാകുമെന്നും കലക്ടര്‍ അസ്‌കര്‍ അലി വ്യക്തമാക്കി.

Next Story

RELATED STORIES

Share it