Big stories

വാഹനം പൊളിക്കല്‍ നയം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് നിധിന്‍ ഗഡ്കരി

വാഹനം പൊളിക്കല്‍ നയം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് നിധിന്‍ ഗഡ്കരി
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍ നയം രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഉത്തേജനം നല്‍കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പുതിയ നയം രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റി പഴയ വാഹനങ്ങള്‍ പകരം വയക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വാഹനം പൊളിക്കന്‍ നയം. ആഗസ്ത് 13ന് പ്രധാനമന്ത്രിയാണ് പുതിയ നയം പ്രഖ്യാപിച്ചത്.

ഇതനുസരിച്ച് സ്വകാര്യവാഹനങ്ങള്‍ 20 വര്‍ഷത്തിനുശേഷവും കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷത്തിനുശേഷവും പൊളിച്ചുനീക്കണം.

പ്രധാനമന്ത്രി പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍ നയം ചരിത്രപരമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഒരു കോടി വാഹനങ്ങള്‍ ഉടനടി നിരത്തില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. 2023 ഏപ്രില്‍ 1 മുതല്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പരിശോധനക്കായി സമര്‍പ്പിക്കേണ്ടിവരും. തുടര്‍ന്നായിരിക്കും ഘട്ടം ഘട്ടമായി 2024 ജൂണ്‍ 1 മുതല്‍ വാഹനം പൊളിച്ചുനീക്കാന്‍ നല്‍കേണ്ടത്.

പുതിയ നയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉപകാരപ്പെടുമെന്നാണ് ഗഡ്ക്കരിയുടെ അഭിപ്രായം. ഇതുവഴി 40,000 കോടി ജിഎസ്ടി വഴി ലഭിക്കും. നിയമം നടപ്പാക്കാന്‍ തുടങ്ങുന്നതോടെ രാജ്യത്ത് വ്യാപകമായി ടെസ്റ്റിങ് സ്റ്റേഷനുകളും സ്‌ക്രാപ്പിങ് ഫെസിലിറ്റികളും സ്ഥാപിക്കേണ്ടിവരും.

മാന്യല്‍ പരിശോധനാ കേന്ദ്രങ്ങളും സ്ഥാപിക്കും. 26 ഇത്തരം സ്‌റ്റേഷനുകള്‍ക്ക് ഇപ്പോള്‍ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.

ആദ്യ ഘട്ടം 75 സ്‌റ്റേഷനുകള്‍ക്ക് അനുമതി ലഭിക്കും. പിന്നീട് 450-500 സ്റ്റേഷനുകളും സ്ഥാപിക്കും.

വാഹനങ്ങള്‍ പൊളിച്ചുനീക്കാന്‍ പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അടുത്ത 4-5വര്‍ഷത്തേക്ക് ഇത്തരും 50-70 പൊളിക്കല്‍ കേന്ദ്രങ്ങളാണ് രാജ്യത്താകമാനം വേണ്ടിവരിക. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള അനുമതി ഏകജാലക സംവിധാനത്തിലൂടെ നല്‍കും.

അതേസമയം വാഹനത്തിന്റെ പ്രായത്തേക്കാള്‍ പ്രവര്‍ത്തനക്ഷമതയായിരിക്കും പരിശോധിക്കുകയെന്നാണ് പുതിയ നയം. നേരത്തെ ഇതിന് പ്രായമായിരുന്നു കണക്കാക്കിയിരുന്നത്.

Next Story

RELATED STORIES

Share it