Big stories

അമിത് ഷാക്കെതിരെ ഉത്തരവ്; ഗുജറാത്ത് ജഡ്ജി ഖുറൈഷിക്കെതിരേ കേന്ദ്രത്തിന്റെ പ്രതികാരം

ഹൈക്കോടതി ജഡ്ജി ആയിരിക്കെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ എ എ ഖുറൈഷി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ബിജെപി ഖുറൈഷിക്കെതിരേ തിരിഞ്ഞത്.

അമിത് ഷാക്കെതിരെ ഉത്തരവ്;  ഗുജറാത്ത് ജഡ്ജി ഖുറൈഷിക്കെതിരേ കേന്ദ്രത്തിന്റെ പ്രതികാരം
X

ന്യുഡല്‍ഹി: അമിത് ഷാക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി എ എ ഖുറൈഷിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഖുറൈഷിയെ ഉയര്‍ത്തിയ സുപ്രീംകോടതി കോളജിയത്തിന്റെ മെയ് പത്തിലെ ശുപര്‍ശയാണ് കേന്ദ്രം ഇടപെട്ട് തിരുത്തിച്ചത്. ഖുറൈഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനാണ് ഇപ്പോള്‍ സുപ്രിം കോടതി കൊളീജിയം ശുപാര്‍ശ.

ഹൈക്കോടതി ജഡ്ജി ആയിരിക്കെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ എ എ ഖുറൈഷി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ബിജെപി ഖുറൈഷിക്കെതിരേ തിരിഞ്ഞത്. പ്രതികര നടപടിയെന്ന നിലയില്‍ ഇദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയര്‍ത്താന്‍ സുപ്രിം കോടതി കൊളീജിയം ചെയ്ത ശുപാര്‍ശ കേന്ദ്ര സര്‍ക്കര്‍ നിരസിച്ചിരുന്നു. ശുപാര്‍ശ പുനപരിശോധിക്കണമെന്ന് കേന്ദ്രം കോടതിയോട് കത്തു മുഖേന രണ്ടു തവണ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രിം കോടതി കൊളീജിയത്തിന്റെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തങ്ങളുടെ ഉത്തരവില്‍ മാറ്റം വരുത്തിയ സുപ്രീംകോടതി നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

തങ്ങളുടെ മുന്‍ തീരുമാനത്തില്‍ പെട്ടെന്ന് മാറ്റം വരുത്താനുള്ള കാരണം കൊളീജിയത്തിന്റെ റെസല്യുഷനില്‍ പറയുന്നില്ല. എന്നാല്‍, ഓഗസ്റ്റ് 23, 27 തീയതികളില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച രണ്ട് കത്തുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് പറയുന്നുണ്ട്.


Next Story

RELATED STORIES

Share it