Big stories

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ചികില്‍സിക്കാന്‍ 'ഇന്നുയിര്‍ കാപ്പോന്‍' പദ്ധതിയുമായി സ്റ്റാലിന്‍

പണമില്ലാത്തതിന്റെ പേരിലോ മറ്റൊ ചികില്‍സ മുടങ്ങി ആളുകള്‍ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കാനാണ് 'ഇന്നുയര്‍ കാപ്പോന്‍' പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 609 ആശുപത്രികളിലാണ് പദ്ധതി പ്രകാരം സൗജന്യ ചികില്‍സ ലഭിക്കുക

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ചികില്‍സിക്കാന്‍ ഇന്നുയിര്‍ കാപ്പോന്‍ പദ്ധതിയുമായി സ്റ്റാലിന്‍
X

ചെന്നൈ: തമിഴ് നാടിനെ ജനക്ഷേമ സംസ്ഥാനമാക്കാനൊരുങ്ങി എ കെ സ്റ്റാലിന്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ചികില്‍സിക്കാന്‍ 'ഇന്നുയിര്‍ കാപ്പോന്‍' പദ്ധതിയുമായി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തുവന്നത് വലിയ ആരവത്തോടെയാണ് തമിഴ് ജനത സ്വീകരിക്കുന്നത്. അപകടം നടന്ന 48 മണിക്കൂര്‍ നേരത്തേക്കുള്ള സൗജന്യ ചികില്‍സ നല്‍കുന്ന പദ്ധതിയാണിത്. റോഡ് ആക്‌സിഡന്റ് സംഭവിച്ച് പരിക്കേല്‍ക്കുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ഏറ്റവും നിര്‍ണ്ണായക സമയമാണ് തുടര്‍ന്നു വരുന്ന 48 മണിക്കൂര്‍. ഈ സമയത്തിനിടയ്ക്ക് പണമില്ലാത്തതിന്റെ പേരിലോ മറ്റൊ ചികില്‍സ മുടങ്ങി ആളുകള്‍ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കാനാണ് 'ഇന്നുയര്‍ കാപ്പോന്‍' പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 609 ആശുപത്രികളിലാണ് പദ്ധതി പ്രകാരം സൗജന്യ ചികില്‍സ ലഭിക്കുക. 408 സ്വാകാര്യ ആശുപത്രികളിലും 201 സര്‍ക്കാര്‍ ആശുപത്രികളിലുമാണ് ഇപ്പോള്‍ പദ്ധതിയുടെ ഗുണം ലഭ്യമാകുക. ഒരു ലക്ഷം രൂപവരേയുള്ള ചികില്‍സയാണ് ഇങ്ങനെ ലഭ്യമാവുക. മുഖ്യ മന്ത്രിയുടെ കോംബ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. തമഴ് നാട് സ്വദേശികള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന വരുന്നവര്‍ക്കുമെല്ലാം ഇതിന്റെ ഗുണം ലഭിക്കും.

Next Story

RELATED STORIES

Share it