Arts

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി പത്താം ക്ലാസ്സുകാരി മര്‍വ മുസ്തഫ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് മര്‍വ വിജയം നേടിയത്.

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി പത്താം ക്ലാസ്സുകാരി മര്‍വ മുസ്തഫ
X

മാള(തൃശൂര്‍): ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി. അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്ര സ്വദേശി ഇയ്യാത്തുപറമ്പില്‍ മുസ്തഫയുടെയും ഷെമിയുടെയും മകളായ മര്‍വ മുസ്തഫയാണ് ഈ നേട്ടം കൈവരിച്ചത്. ആറ് മണിക്കൂറില്‍ 25 ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ വരച്ചാണ് മര്‍വ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. വെറും 15 മിനിറ്റിന് താഴെ സമയം എടുത്ത് എ ഫോര്‍ പേപ്പറില്‍ പെന്‍സില്‍ കൊണ്ട് വരച്ചാണ് ചിത്രങ്ങള്‍ തീര്‍ത്തത്. മഹാത്മാ ഗാന്ധി, ഝാന്‍സി റാണി, ലാലാ ലജ് പത് റായ്, അബ്ദുള്‍ കലാം ആസാദ് തുടങ്ങി നിരവധി മഹാന്‍മാരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് മര്‍വ വിജയം നേടിയത്. ജോലിയുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ താമസമാക്കിയ മതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന മര്‍വ മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ വിദ്യാലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

സ്‌ക്കൂള്‍ തലത്തിലും മറ്റും മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള മര്‍വ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തുടങ്ങിയതിലും ഇതിനകം ഇടം നേടിയിട്ടുണ്ട്.

രണ്ടാം ക്ലസില്‍ പഠിക്കുന്ന അമര്‍ഷി ഫാനാണ് മര്‍വയുടെ സഹോദരന്‍. അന്നമനടയെന്ന കൊച്ചു ഗ്രാമത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയിരിക്കയാണീ പത്താം ക്ലാസ്സുകാരി.

Next Story

RELATED STORIES

Share it