- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരി ഭീകരാക്രമണം; പിന്നിലുള്ള ഗൂഢശക്തികളെ പുറത്തു കൊണ്ടുവരണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
ചില പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടി സ്ഫോടനവും കലാപവും നടത്താന്‍ സജ്ജരായി ഒരു വിഭാഗം ഇവിടെയുണ്ട്.
ഇത്ര ഭീകരമായ സ്ഫോടനം ഡൊമിനിക് മാര്‍ട്ടിന്‍ തനിയെ നടത്തിയതാണെന്നു വിശ്വസിക്കാന്‍ കഴിയില്ല. പോലീസ് അന്വേഷണം ഒരു വ്യക്തിയിലേക്കു മാത്രം ചുരുക്കിയിരിക്കുകയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതും മാര്‍ട്ടിന്റെ ഫോണ്‍വിളികള്‍ പരിശോധിക്കാത്തതും ദുരൂഹമാണ്. ആറു നിരപരാധികള്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണം നിസാരവല്‍ക്കരിക്കുന്ന സമീപനം അപകടകരമാണ്. സായുധപരിശീലനം നേടിയ ആയിരക്കണക്കിന് തീവ്രവലതുപക്ഷ ചിന്താഗതിക്കാര്‍ സൃഷ്ടിക്കുന്ന കലാപകലുഷിതമായ ഭീകരസാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ആദ്യം ഭീകരകഥകള്‍ മെനഞ്ഞുണ്ടാക്കിയെങ്കിലും മാര്‍ട്ടിന്‍ കുറ്റമേറ്റെടുത്തതോടെ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു. യഹോവ സാക്ഷികളുടെ വികലമായ വിശ്വാസാചാരങ്ങളോടുള്ള പകയാണ് കളമശ്ശേരി ഭീകരാക്രമണത്തിന് പ്രചോദനമായതെന്ന മാര്‍ട്ടിന്റെ മൊഴി അവിശ്വസനീയമാണ്.
ചില പ്രതീകങ്ങളെ ഉയര്‍ത്തിക്കാട്ടി സ്ഫോടനവും കലാപവും നടത്താന്‍ സജ്ജരായി ഒരു വിഭാഗം ഇവിടെയുണ്ട്. മെക്ക മസ്ജിദ്, മലേഗാവ്, സംഝോദ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള സ്ഫോടനങ്ങളില്‍ ആദ്യം മുസ്ലിം യുവാക്കളെ അറസ്റ്റു ചെയ്തെങ്കിലും പിന്നീട് സമഗ്രാന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളായ സംഘപരിവാരം പിടിയിലാവുകയായിരുന്നു. കേരളത്തില്‍ സമീപകാലത്ത് ആവര്‍ത്തിക്കുന്ന ട്രെയിന്‍ ആക്രമണം ദുരൂഹമാണ്. കുറ്റാരോപിതരുടെ പേരും വംശവും നോക്കി തീവ്രവാദ ആരോപണം നടത്തുന്ന നാട്ടില്‍ വലിയ ഭീകരാക്രമണം നടന്നിട്ട് അതു സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടക്കുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ നടുക്കിയ ഭീകരാക്രമണത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം നടത്തണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സംബന്ധിച്ചു.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT