Ernakulam

സ്ത്രീയെ കച്ചവട വസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീധനം എന്ന ദുരാചാരത്തിനെതിരെ സമൂഹം ശക്തിയാര്‍ജ്ജിക്കണം: സുനിത നിസാര്‍

സ്ത്രീയെ കച്ചവട വസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീധനം എന്ന ദുരാചാരത്തിനെതിരെ സമൂഹം ശക്തിയാര്‍ജ്ജിക്കണം: സുനിത നിസാര്‍
X

എറണാകുളം: സ്ത്രീയെ കച്ചവട വസ്തുവാക്കി കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീധനം എന്ന ദുരചാരത്തിനെതിരെ സമൂഹം സംഘടിക്കുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ ആവശ്യപ്പെട്ടു. സ്ത്രീധനം ലഹരി വ്യാപനം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം: സാമൂഹിക തിന്മകള്‍ക്കെതിരെ സ്ത്രീ മുന്നേറ്റം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഇരുപത്തിഒന്‍പതാം തിയതി വരെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ക്യാംപയിനിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ട്രീറ്റ് വാള്‍ ഹൈകേര്‍ട്ട് ജംഗഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് അധ്യക്ഷത വഹിച്ച പ്രോഗ്രാമില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സനിത കബീര്‍, റസീന സമദ്, എസ്ഡിഐ ജില്ലാ വൈസ്പ്രസിഡന്റ് നിമ്മി നൗഷാദ്, എറണാകുളം മണ്ഡലം ട്രഷറര്‍ അബ്ദുള്‍ സലാം പാറക്കാടന്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it