Idukki

പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് ഇടുക്കി ജില്ലാ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് ഇടുക്കി ജില്ലാ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
X

തൂക്കുപാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന പ്രമേയത്തില്‍ വൈകീട്ട് 4.30ന് ഇടുക്കി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ തൂക്കുപാലത്തു യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും ആയി ബന്ധപ്പെട്ടുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ് ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. പൗരന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കി കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ എല്ലാ സ്വര ചര്‍ച്ചകളും മാറ്റി വെച്ചുകൊണ്ട് ഫാസിസത്തിന്റെ സ്വരത്തെ ഇല്ലാതാക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു . പ്രോഗ്രാം കണ്‍വീനര്‍ എം കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അന്‍വര്‍ മൗലവി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് യൂനസ് , സെക്രട്ടറി സലാഹുദ്ധീന്‍ , ജില്ലാ കമ്മിറ്റി അംഗങ്ങളായ റഷീദ് കാസിമി, ഷാനവാസ് ബക്കര്‍, ശിഹാബ്, ഹനീഫ നവാസ്, അഫ്‌സല്‍, ഇസ്മായീല്‍ ബീരാന്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.


പോപുലര്‍ ഫ്രണ്ട് ഡേയില്‍ കേരളത്തിലെ 18 കേന്ദ്രങ്ങളിലാണ് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്.




Next Story

RELATED STORIES

Share it