Kollam

പത്താംക്ലാസുകാരന്റെ അപകടമരണം; ബന്ധുവിനെതിരെ നരഹത്യയ്ക്ക് കേസ്

പത്താംക്ലാസുകാരന്റെ അപകടമരണം; ബന്ധുവിനെതിരെ നരഹത്യയ്ക്ക് കേസ്
X

തിരുവനന്തപുരം: പൂവച്ചലില്‍ കാറിടിച്ച് കുട്ടി മരണപ്പെട്ട സംഭവത്തില്‍ കാട്ടാക്കട പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. കുട്ടിയുടെ അകന്ന ബന്ധു പ്രിയരഞ്ജനെതിരെയാണ് കേസെടുത്തിട്ടുള്ളത്. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍ (15) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വാഹനം കുട്ടിയെ ഇടിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയതാണ് സംഭവത്തില്‍ വഴിത്തിരിവായത്. മനഃപൂര്‍വം കാറടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നരഹത്യയ്ക്ക് കേസെടുത്തത്.പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍ കുമാറിന്റേയും സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് ദീപയുമാണ് ആദി ശേഖറിന്റെ മാതാപിതാക്കള്‍. സഹോദരി അഭിലക്ഷ്മി.





Next Story

RELATED STORIES

Share it