Kottayam

കോട്ടയം ജില്ലയില്‍ 415 പേര്‍ക്ക് കൊവിഡ്

രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി.

കോട്ടയം ജില്ലയില്‍ 415 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 415 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 410 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 2549 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.28 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 182 പുരുഷന്‍മാരും 179 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

880പേര്‍ രോഗമുക്തരായി. 7300 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242667 പേര്‍ കൊവിഡ് ബാധിതരായി. 233886 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40766 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 78


ഈരാറ്റുപേട്ട 15


പുതുപ്പള്ളി 14


തിരുവാര്‍പ്പ് 13


ചങ്ങനാശേരി, വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി 12


പനച്ചിക്കാട്, കോരുത്തോട് 11


തൃക്കൊടിത്താനം10


മണര്‍കാട്, വാകത്താനം 9


കൂട്ടിക്കല്‍, അയ്മനം, മീനടം 8


പാറത്തോട്, പാമ്പാടി 7


എലിക്കുളം, ഉദയനാപുരം, ഭരണങ്ങാനം, അയര്‍ക്കുന്നം, കുറിച്ചി, അകലക്കുന്നം 6


പാലാ, മാടപ്പള്ളി, ആര്‍പ്പൂക്കര, ചിറക്കടവ്, മുണ്ടക്കയം, കൊഴുവനാല്‍, മേലുകാവ് 5


പൂഞ്ഞാര്‍, വെള്ളൂര്‍, കുറവിലങ്ങാട്, പായിപ്പാട്, കിടങ്ങൂര്‍ 4


കാഞ്ഞിരപ്പള്ളി, കടപ്ലാമറ്റം, മൂന്നിലവ്, ഞീഴൂര്‍, കുമരകം, കാണക്കാരി, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി, മീനച്ചില്‍ 3

ഉഴവൂര്‍, മുളക്കുളം, വാഴൂര്‍, രാമപുരം, മാഞ്ഞൂര്‍, തലനാട്, നെടുംകുന്നം, തലയോലപ്പറമ്പ്, വെളിയന്നൂര്‍, ചെമ്പ്, വിജയപുരം, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര 2

നീണ്ടൂര്‍, തീക്കോയി, ടി.വി പുരം, തിടനാട്, എരുമേലി, കറുകച്ചാല്‍, വാഴപ്പള്ളി, മുത്തോലി, വെച്ചൂര്‍, മണിമല, വെള്ളാവൂര്‍, കരൂര്‍, തലയാഴം, കല്ലറ, പള്ളിക്കത്തോട് 1.

Next Story

RELATED STORIES

Share it