Kozhikode

മന്ത്രിമാരായ റിയാസും എ കെ ശശീന്ദ്രനും രാജിവയ്ക്കണം: മുസ്തഫ കൊമ്മേരി

മന്ത്രിമാരായ റിയാസും എ കെ ശശീന്ദ്രനും രാജിവയ്ക്കണം: മുസ്തഫ കൊമ്മേരി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അധിക ബാച്ച് നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും രാജിവയ്ക്കണമെന്ന് എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ 2250ലധികം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് അവസരം നിഷേധിക്കുന്ന ഇടതു സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ പൊതുജനം തയ്യാറാവണം. മലബാറിലെ വിദ്യാര്‍ഥികളുടെ സീറ്റ് പ്രതിസന്ധിയും പഠന സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. അധികാരത്തില്‍ വന്ന പാര്‍ട്ടി കുട്ടികളെയും രക്ഷിതാക്കളെയും കണ്ണീര് കുടിപ്പിക്കുന്നത് കാണാതിരിക്കാനാവില്ല. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവു. സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊതുജങ്ങകളെയും സംഘടിപ്പിച്ച് കോഴിക്കോട് ജില്ലയിലെ മന്ത്രിമാരുടെയും ഭരണപക്ഷ എംഎല്‍എമാരുടെയും വസതികള്‍ക്ക് മൂന്നില്‍ എസ് ഡിപിഐ പ്രതിഷേധ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it