Sub Lead

വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു

വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു
X

പരപ്പനങ്ങാടി: ചേളാരിയില്‍ നിന്നും ഗോവയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ ചെട്ടിപ്പടി സ്വദേശിയായ യുവാവ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് കോന്തത്ത് വല്‍സന്റെ മകന്‍ ജിത്തു (32) വാണ് മരണപ്പെട്ടത്. കഴിഞ്ഞ 15ന് ബുധനാഴ്ചയാണ് ചേളാരിയിലെ കെ.കെ.സി തംബോല മേള സംഘാംഗങ്ങളായ 33 പേര്‍ ഒരുമിച്ച് ഗോവയിലേക്ക് യാത്ര തിരിച്ചത്.

ഗോവയില്‍ വിനോദയാത്രാസംഘം രാത്രി താമസത്തിനായി മുറിയെടുത്ത ബാഗാ റോഡിലെ അര്‍പ്പുറയിലെ ഹോട്ടലിന്റെ നാലാം നിലയിലെ സ്റ്റെയര്‍കേസിലെ അഴികളില്ലാത്ത ജനല്‍പ്പടിയില്‍ നിന്നും രാത്രി 10 മണിയോടെ ജിത്തു താഴേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവരും ഹോട്ടല്‍ ജീവനക്കാരും കൂടി ഉടനെ കണ്ടോളിമ്മിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഗോവ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആംബുലന്‍സ് മാര്‍ഗം ചെട്ടിപ്പടിയിലെ വീട്ടിലെത്തിക്കും . മാതാവ്: രാധ, ഭാര്യ: പ്രജിത, മക്കള്‍: ആദു,ശിവാനി.സഹോദരങ്ങള്‍:ജിതിന്‍ , ജിഷ്ണു.


Next Story

RELATED STORIES

Share it