Malappuram

'തീരദേശ മേഖലയെ ലഹരിവിമുക്തമാക്കുക'; മാരത്തോണ്‍ സംഘടിപ്പിച്ചു

ച മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ് നിര്‍വഹിച്ചു.

തീരദേശ മേഖലയെ ലഹരിവിമുക്തമാക്കുക; മാരത്തോണ്‍ സംഘടിപ്പിച്ചു
X

പരപ്പനങ്ങാടി: 'തീരദേശ മേഖലയെ ലഹരിവിമുക്തമാക്കുക' എന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബര്‍ 16 മുതല്‍ 24 വരെ ഫിഷറീസ് വകുപ്പ് സാഫിന്റെ നേതൃത്വത്തില്‍ എല്ലാ തീരദേശ ജില്ലകളിലെയും മത്സ്യത്തൊഴിലാളി മേഖലയില്‍ നടപ്പിലാക്കുന്ന 'ലഹരി മുക്ത കേരളം ലഹരി വിമുക്ത പ്രചരണ പരിപാടി 'സുമുക്തി'യുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയുമായി ചേര്‍ന്ന് സംഘടിപ്പിച്ച മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദ് നിര്‍വഹിച്ചു.

നഗരസഭാ ചെയര്‍മാന്‍ എ ഉസ്മാന്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ ഷഹബാനു, പരപ്പനങ്ങാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍. തീരമൈത്രി ഗ്രൂപ്പ് അംഗങ്ങള്‍, പരപ്പനങ്ങാടി ബിഇഎംഎച്ച്എസ്എസ് സ്‌കൂളിലെ എന്‍സിസി സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, സാഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. പരപ്പനങ്ങാടി നഗരസഭയില്‍ നിന്നും ആരംഭിച്ച് ചെട്ടിപ്പടി ജങ്ഷനില്‍ അവസാനിച്ചു.

Next Story

RELATED STORIES

Share it