Malappuram

ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകള്‍; എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകള്‍; എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു
X

കാഞ്ഞിരപ്പള്ളി: 'സംഘപരിവാര്‍ ഫാഷിസത്തെ ചെറുക്കുക' എന്ന മുദ്രവാക്യം ഉയര്‍ത്തി ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ ഭീകരര്‍ നടത്തുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ടൗണില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അന്‍സാരി പത്തനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു. മോഡിയുടെ മൂന്നാമൂഴത്തെ ഭയപ്പെടുത്തിക്കൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ കരസ്ഥമാക്കി വളരെ പ്രതീക്ഷയോടെ വന്ന പ്രതിപക്ഷ മുന്നണികളുടെ ഈ കാര്യത്തിലുള്ള മൗനം വളരെ അപകടകരവും പ്രതിഷേധാര്‍ഹവും ആണെന്നും വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൊതുസമൂഹം തെരുവിലിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം കുണ്ടു കടവ് ജംഗ്ഷനില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജേ:സെക്രട്ടറി ജാഫര്‍ കക്കിടിപ്പുറം മുഖ്യപ്രഭാഷണം നടത്തി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ അബുബക്കര്‍ നിഷാദ് മണ്ഡലം സെക്രട്ടറി സെക്കിര്‍ പുതുപൊന്നാനി, മറ്റു മണ്ഡലം പഞ്ചായത്ത് മുനിസിപ്പാല്‍ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it