Malappuram

താനൂര്‍ കസ്റ്റഡി മരണം: ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നാളെ യൂത്ത് കോണ്‍ഗ്രസ്സ് എസ് പി ഓഫിസ് മാര്‍ച്ച്

താനൂര്‍ കസ്റ്റഡി മരണം: ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്  നാളെ യൂത്ത് കോണ്‍ഗ്രസ്സ് എസ് പി ഓഫിസ് മാര്‍ച്ച്
X

താനൂര്‍ : പോലിസ് കസ്റ്റഡിയില്‍ മമ്പുറം സ്വദേശിയായ യുവാവ് മരണപെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ട് നാളെ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എസ്.പി ഓഫീസ് മാര്‍ച്ച്.നാളെ രാവിലെയാണ് മലപ്പുറം എസ്.പി. ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്് പ്രഖ്യാപിച്ചിരിക്കുന്നത്.ദിവസങ്ങള്‍ക്ക് മുമ്പ് താനൂര്‍ പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മരിച്ച മമ്പുറം സ്വദേശി പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രി (30) മരണപെട്ടിരുന്നു. മലപ്പുറം എസ്.പി.യുടെ അടക്കം ഇടപെടലുകള്‍ സംശയം ജനിപ്പിക്കുന്ന രീതിയാണന്ന് ആരോപിച്ച് യൂത്ത് ലീഗും എസ്.ഡി.പി യും രംഗത്ത് വന്നിരുന്നു.ഇതിനിടെയാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലന്ന് ആരോപിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്ത് വന്നിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രമുഖ കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലികുട്ടി എന്നിവരടക്കമാണ് രംഗത്ത് വന്നിരിക്കുന്നത്.





Next Story

RELATED STORIES

Share it