Thiruvananthapuram

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സ്വാതന്ത്ര്യ സമര സ്മൃതി സംഗമം

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് സ്വാതന്ത്ര്യ സമര സ്മൃതി സംഗമം
X

ഓച്ചിറ: ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള സംസ്ഥാന ഘടകം ഓച്ചിറ ദാറുല്‍ ഉലൂം ഇസ് ലാമിയ അങ്കണത്തില്‍ സ്വാതന്ത്ര്യ സമര സ്മൃതി സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മൗലാനാ അബ്ദുല്‍ശക്കൂര്‍ ഖാസിമി ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം ഹുസ്‌നി അധ്യക്ഷത വഹിച്ചു. ദാറുല്‍ ഉലൂം വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനത്തോടെ ആരംഭിച്ച യോഗം മൗലാനാ അബ്ദുശ്ശക്കൂര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹാന്മാരുടെ ത്യാഗോജ്വലമായ സമരത്തിലൂടെയാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതെങ്കിലും ഈ രാജ്യം ഒരിക്കലും നന്നാവാന്‍ പാടില്ലെന്ന് ആഗ്രഹിച്ച ദുഷ്ടശക്തികള്‍ ഭിന്നിപ്പിന്റെ വിഷവിത്ത് പാകിയാണ് രാജ്യം വിട്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ തീരാകളങ്കമായി വര്‍ഗീയ കലാപങ്ങള്‍ മാറുന്നതിന് ഇത് കാരണമായി. ഇതിന്റെ കെടുതികളാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ നാട് നശിക്കാതിരിക്കാന്‍ നമ്മുടെ മുന്‍ഗാമികളെപ്പോലെ ജാതി മത ചിന്തകള്‍ക്ക് അതീതമായി മനുഷ്യത്വവും പരസ്പര സ്‌നേഹവും നിറഞ്ഞ ഒരു ജീവിതം നാം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടം അനുഭവിക്കേണ്ടിവരിക ഒരു സമുദായം മാത്രമല്ല, രാജ്യവും മുഴുവന്‍ രാജ്യവാസികളും ആയിരിക്കുമെന്ന് നാം മറക്കരുതെന്നും മൗലാനാ അബ്ദുല്‍ ശ്ശകൂര്‍ അല്‍ ഖാസിമി പറഞ്ഞു.

തുടര്‍ന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മൗലാനാ ഹാഫിസ് പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറിമാരായ ഇല്യാസ് ഹാദി, മുഫ്തി ത്വാരിഖ് അന്‍വര്‍ ഖാസിമി, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ അസ് ലമി, മേടയില്‍ മഹ്‌മൂദ് ഹാജി പങ്കെടുത്തു.




Next Story

RELATED STORIES

Share it