- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിനെ തുരത്താന്‍ സഹൃദയയുടെ ബുക്ക് ഡിസിന്‍ഫെക്ടര്‍
ലൈബ്രറിയില്‍ സ്ഥാപിച്ച ബുക്ക് ഡിസിന്‍ഫെക്ടര്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍ അധ്യക്ഷത വഹിച്ചു.
മാള: കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജ് ഒരു ഉപകരണം കൂടി നിര്‍മിച്ചു. ലൈബ്രറിയില്‍ സ്ഥാപിച്ച ബുക്ക് ഡിസിന്‍ഫെക്ടര്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പാറേമാന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. എലിസബത്ത് ഏലിയാസ്, പ്രിന്‍സിപ്പാള്‍ ഡോ. നിക്‌സന്‍ കുരുവിള, ലൈബ്രേറിയന്‍ പ്രൊഫ. ജോസഫ് ജെസ്റ്റിന്‍, ഡിസൈന്‍ എഞ്ചിനീയര്‍ ജിയോ ലിയാന്റല്‍ ലോറന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറിയിലെ പുസ്തകങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള ബുക്ക് ഡിസിന്‍ഫെക്ടര്‍ കൊവിഡ് വ്യാപനത്തെ തടയുമെന്നാണ് പ്രതീക്ഷ. കടലാസിലും പുസ്തകങ്ങളിലും നാല് മണിക്കൂര്‍ മുതല്‍ അഞ്ച് ദിവസം വരെ കൊവിഡ് 19 വൈറസിന്റെ സാന്നിധ്യം നിലനില്ക്കാമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പുസ്തകങ്ങള്‍ സാനിറ്റൈസറുകളൊ മറ്റ് രാസ ലായനികളൊ മറ്റ് രീതികളൊ ഉപയോഗിച്ച് അണു നശീകരണം നടത്താനാകാത്തത് ലൈബ്രറികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ രാസ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ പുസ്തകങ്ങള്‍ക്ക് യാതൊരു കേടുപാടുകളും പറ്റാതെ യുവിസി സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് പുസ്തകങ്ങള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കാനാകും. സഹൃദയ ടിബിഐ യുടെ നേതൃത്വത്തിലാണ് ബുക്ക് ഡിസിന്‍ഫെക്ടര്‍ വികസിപ്പിച്ചത്.
ബുക്ക് ഡിസിന്‍ഫെക്ടര്‍ ഉപയോഗിച്ച് ലോക ആരോഗ്യ സംഘടനയുടെ പ്രത്യേക കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് സഹൃദയ ലൈബ്രറിയുടെ പ്രവര്‍ത്തനം. ഇതോടെ കേരളത്തിലെ ആദ്യത്തെ കോവിഡ് വിമുക്ത ലൈബ്രറിയായി മാറുകയാണ് സഹൃദയ ലൈബ്രറി. കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി പെഡല്‍ സാനിറ്റൈസര്‍, ഓട്ടോമാറ്റിക് സാനിറ്റെസര്‍, കോവിഡ് ബാരിയര്‍, മാസ്‌ക് ഹണ്ടര്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ സഹൃദയ കോളേജ് നിര്‍മ്മിച്ചിട്ടുണ്ട്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്സാഹത്തിന്റെയും ചെറുത്തുനില്പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്ത്തല് 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില് വെടിനിര്ത്തല് കരാര് ഉടന്; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന് കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്; 49 പേര് പിടിയില്, ഇതില്...
15 Jan 2025 5:42 PM GMT