- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിയോ ഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം കേരളത്തിലെ 33 നഗരങ്ങളിലേക്ക് വ്യാപിച്ചു
2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബര്‍ വ്യാപിക്കാന്‍ പദ്ധതിയിടുകയാണ്. നിലവില്‍ കേരളത്തില്‍ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബര്‍ സേവനം ഉപയോഗിക്കുന്നതെന്നും ജിയോ അധികൃതര്‍ അറിയിച്ചു
കൊച്ചി: ജിയോ ഫൈബര്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനം കേരളത്തില്‍ കൂടുതല്‍ ശക്തമാക്കിയതായി ജിയോ അധികൃതര്‍.ജിയോ ഫൈബര്‍ ഇപ്പോള്‍ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും എത്തിയതായും ജിയോ അധികൃതര്‍ വ്യക്തമാക്കി.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ ജിയോ ഫൈബര്‍ ആലപ്പുഴ, അങ്കമാലി, ചങ്ങനാശ്ശേരി, ഗുരുവായൂര്‍, ഇരിഞ്ഞാലക്കുട, കാഞ്ഞങ്ങാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കായംകുളം, കൊടുങ്ങലൂര്‍, കൊല്ലം, കൊണ്ടോട്ടി, കോട്ടയം, കുന്നംകുളം, കുന്നത്തുനാട്, മാഹീ, മലപ്പുറം, മഞ്ചേരി, മാവേലിക്കര, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പാലക്കാട്, പയ്യന്നൂര്‍, പെരിന്തല്‍മന്ന, കൊയിലാണ്ടി, തലശ്ശേരി, തീരുര്‍, തിരുവല്ല എന്നിവടങ്ങളിലും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
2022 അവസാനത്തോടെ 60 നഗരങ്ങളിലേക്ക് കൂടി ജിയോ ഫൈബര്‍ വ്യാപിക്കാന്‍ പദ്ധതിയിടുകയാണ്. നിലവില്‍ കേരളത്തില്‍ 1.8 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ജിയോ ഫൈബര്‍ സേവനം ഉപയോഗിക്കുന്നത്. കുടുംബങ്ങള്‍ മുതല്‍ ചെറുകിട, വന്‍കിട സംരംഭങ്ങള്‍, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ജിയോ ഫൈബര്‍ പരിധിയില്ലാത്ത വിനോദം, വാര്‍ത്തകള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് സമ്പുഷ്ടമായ അനുഭവമാണ് നല്‍കുന്നതെന്നും ജിയോ അധികൃതര്‍ അറിയിച്ചു.
ജിയോ ഫൈബര്‍ പുതിയ പോസ്റ്റ്‌പെയ്ഡ് കണക്ഷനോടൊപ്പം ഇപ്പോള്‍ ജിയോ സൗജന്യമായി സെറ്റ്‌ടോപ്പ് ബോക്‌സ്, റൗട്ടര്‍, ഇന്‍സ്റ്റാളേഷന്‍ എന്നിവ നല്‍കുന്നു.399 മുതല്‍ തുടങ്ങുന്ന പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഇന്റര്‍നെറ്റ് മാത്രമാണ് ഉള്‍പ്പെടുന്നത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതല്‍ 200 രൂപ കൂടുതല്‍ കൊടുത്താല്‍, ഉപയോക്താക്കള്‍ക്ക് വലിയ സ്‌ക്രീനിലും ചെറിയ സ്‌ക്രീനിലും മുന്‍നിരയിലുള്ള 14 ഓ ടി ടി ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും.അതുവഴി ഉപയോക്താക്കള്‍ക്ക് ഇഷ്ടപെട്ട സിനിമകള്‍, ടിവി ചാനലുകള്‍, വീഡിയോ ഓണ്‍ഡിമാന്‍ഡ്, വാര്‍ത്തകള്‍, സ്‌പോര്‍ട്‌സ് എന്നീ ചാനലുകളിലൂടെ കൂടുതല്‍ പരിപാടികള്‍ ആസ്വദിക്കാമെന്നും ജിയോ അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്‍വര്‍
12 Jan 2025 12:55 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMT