- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭക്ഷണപദാര്‍ഥങ്ങളിലെ ഫോര്‍ട്ടിഫിക്കേഷന്‍ ജീവിതശൈലി രോഗങ്ങളെ അകറ്റും : മന്ത്രി പി തിലോത്തമന്‍
അരിയും അരി അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പാദകരും വിപണനക്കാരുമായ പവിഴം ഓയില്‍സ് ആന്റ് ഫുഡ്‌സിന്റെ 'പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന്‍ ഓയിലിന്റെ' വിപണോദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു.
കൊച്ചി : ഫോര്‍ട്ടിഫിക്കേഷന്‍ നടത്തിയ ഭക്ഷണ സാധനങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ അകറ്റുന്നതിന് സഹായിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. അരിയും അരി അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പാദകരും വിപണനക്കാരുമായ പവിഴം ഓയില്‍സ് ആന്റ് ഫുഡ്‌സിന്റെ 'പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന്‍ ഓയിലിന്റെ' വിപണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ അരി ആഹാരത്തിനുപുറമെ തവിടുകൊണ്ടുള്ള ഭക്ഷണവും കഴിച്ചിരുന്നു. കാലം മാറിയതോടെ മലയാളികള്‍ ഇതെല്ലാം ഒഴിവാക്കി. പുതിയ തലമുറ കുത്തരി ഉപയോഗിക്കുന്നില്ല. തവിടില്ലാത്ത അരിആഹാരം കഴിക്കുന്നതുകൊണ്ട് അതിന്റെതായ ദോഷങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോര്‍ഫിന്‍ പെട്ടക്ക് പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന്‍ കുക്കിംഗ് ഓയില്‍ നല്‍കിക്കൊണ്ട് മന്ത്രി റൈസ് ബ്രാന്‍ ഓയിലിന്റെ വിപണോദ്ഘാടനം നിര്‍വഹിച്ചു. പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിറ്റാമിന്‍ എ, ഡി എന്നിവ അടങ്ങിയതും എല്ലാവിധ പാചകങ്ങള്‍ക്കും അനുയോജ്യവും അരിയുടെ തവിടില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യഎണ്ണയാണ് പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന്‍ കുക്കിംഗ് ഓയില്‍ എന്ന് പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍ പി ആന്റണി പറഞ്ഞു.
അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന 30 ശതമാനം ഓയില്‍ എക്‌സ്ട്രാക്ഷന്‍ മെത്തേഡ് ഉപയോഗിച്ച് പുറത്തെടുക്കുന്നു. തുടര്‍ന്ന് ഈ ഓയില്‍ ഫിസിക്കല്‍ റിഫൈനി0ംഗ് പ്രോസസിലൂടെ ശുദ്ധീകരിച്ച ശേഷം വിറ്റാമിന്‍ എ യും വിറ്റാമിന്‍ ഡി യും ചേര്‍ത്ത് ഫോര്‍ട്ടിഫിക്കേഷന്‍ ചെയ്താണ് പവിഴം ഫോര്‍ട്ടിഫൈഡ് റൈസ് ബ്രാന്‍ കുക്കിംഗ് ഓയില്‍ ഉല്‍പാദിപ്പിക്കുന്നതെന്നും എന്‍ പി ആന്റണി പറഞ്ഞു. ഒരു ലിറ്റര്‍ പായ്ക്കറ്റിന്റെ വില 138 രൂപയാണ്. സപ്ലൈകോ സിഎംഡി എ എന്‍ സതീഷ്, പവിഴം ഗ്രൂപ്പ് ഡയറക്ടര്‍മാരായ റോബിന്‍ ജോര്‍ജ്, റോയി ജോര്‍ജ്, ഗോഡ്‌വിന്‍ ആന്റണി, ദീപക് ജോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
ആലുവയില്‍ വിദ്യാര്‍ഥിനി സ്വകാര്യ ബസില്‍ നിന്നു തെറിച്ച് വീണ സംഭവം;...
13 Jan 2025 2:50 PM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMTറിപോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്
10 Jan 2025 11:22 AM GMTറോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തി ; എം വി ഗോവിന്ദനും കടകംപള്ളി ...
9 Jan 2025 11:28 AM GMTമുനമ്പം വഖ്ഫ് ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കണം; പിഡിപി...
9 Jan 2025 10:58 AM GMT