Economy

കാര്‍ഷിക വായ്പകള്‍ പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: സലീം മടവൂര്‍

കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികള്‍ മൂലമാണ് ബാങ്കുകള്‍ ലോണുകള്‍ നിര്‍ത്തലാക്കിയത്. കാര്‍ഷിക ലോണുകള്‍ ദുരുപയോഗം ചെയ്യുന്നവരെ തടയേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെ മുഴുവനാളുകള്‍ക്കും ലോണ്‍ നിഷേധിക്കുന്നത് നീതിരഹിതമായ നടപടിയാണ്

കാര്‍ഷിക വായ്പകള്‍ പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: സലീം മടവൂര്‍
X

തിരുവനന്തപുരം: കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുകയും ആവശ്യമായ ജാമ്യ രേഖകള്‍ നല്‍കുകയും ചെയ്താല്‍ നിമിഷങ്ങള്‍ക്കകം സാധാരണക്കാര്‍ക്ക് ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ നിര്‍ത്തലാക്കിയത് പൊതുമേഖലാ ബാങ്കുകള്‍ പുനപരിശോധിക്കണമെന്ന് ലോക് താന്ത്രിക്ക് ജനതാദള്‍ (എല്‍ജെഡി) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും നികുതി ശീട്ടും ചിലയിടങ്ങളില്‍കൈവശാവകാശസര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ 4 ശതമാനത്തിന് കാര്‍ഷിക ലോണുകള്‍ നല്‍കുന്നുണ്ട്. സ്വര്‍ണം ജാമ്യം നല്‍കുകയുംഉടമസ്മസ്ഥാവകാശം തെളിയിക്കുകയും ചെയ്താല്‍ മറ്റു നടപടിക്രമങ്ങളില്ലാതെ സാധാരണക്കാരന് 4 ശതമാനം പലിശക്ക് വായ്പ ലഭിച്ചിരുന്നു. എന്നാല്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് മുഴുവനാളുകള്‍ക്കും ബാങ്കുകള്‍ കാര്‍ഷിക വായ്പകള്‍ നിഷേധിക്കുകയാണ്. ബാങ്കുകളും കാര്‍ഷിക ലോണുകള്‍ എന്ന പേരില്‍ ലോണുകള്‍ നല്‍കുന്നത് 7.4 ശതമാനം പലിശക്കാണ്. സാധാരണക്കാര്‍ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചിരുന്നത് 4 ശതമാനം പലിശക്ക് ലഭിച്ചിരുന്ന കാര്‍ഷിക ലോണുകളായിരുന്നു.

കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികള്‍ മൂലമാണ് ബാങ്കുകള്‍ ലോണുകള്‍ നിര്‍ത്തലാക്കിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെടുന്നു. കാര്‍ഷിക ലോണുകള്‍ ദുരുപയോഗം ചെയ്യുന്നവരെ തടയേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെ മുഴുവനാളുകള്‍ക്കും ലോണ്‍ നിഷേധിക്കുന്നത് നീതിരഹിതമായ നടപടിയാണെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it