- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ലെജന്‍ഡര്‍ 4x4 വേരിയന്റ് പുറത്തിറക്കി
മികച്ച പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്നവരുടെയും ആഡംബര എസ് യു വി തേടുന്നവരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലെജന്‍ഡര്‍ 'പവര്‍ ഇന്‍ സ്‌റ്റൈല്‍' ആയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് അസോസിയേറ്റ് ജനറല്‍ മാനേജര്‍ വി വൈസ്‌ലിന്‍ സിഗമണി പറഞ്ഞു
കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി കെ എം ) എസ് യു വി ലെജന്‍ഡറിന്റെ പുതിയ 4x4 വേരിയന്റ് പുറത്തിറക്കി. പുതിയ ടൊയോട്ട ഫോര്‍ച്യൂണറിനൊപ്പം 2021 ജനുവരിയില്‍ 4x2 ഡീസല്‍ വേരിയന്റിലാണ് ലെജന്‍ഡര്‍ ആദ്യമായി അവതരിപ്പിച്ചത്.മികച്ച പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്നവരുടെയും ആഡംബര എസ് യു വി തേടുന്നവരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലെജന്‍ഡര്‍ 'പവര്‍ ഇന്‍ സ്‌റ്റൈല്‍' ആയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് അസോസിയേറ്റ് ജനറല്‍ മാനേജര്‍ വി വൈസ്‌ലിന്‍ സിഗമണി പറഞ്ഞു.
കോണുകളില്‍ പൊതിഞ്ഞ കാറ്റമരന്‍ ഘടകങ്ങള്‍ ശക്തമായ ലംബമായ പ്രാധാന്യം സൃഷ്ടിക്കുകയും വിശാലമായ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പുകളില്‍ സ്പഌറ്റ് ക്വാഡ് എല്‍ ഇ ഡി കളും വാട്ടര്‍ഫാള്‍ എല്‍ഇഡി ലൈന്‍ ഗൈഡ് സിഗ്‌നേച്ചറും ഉള്‍ക്കൊള്ളുന്നു. എസ് യു വിയുടെ മൂര്‍ച്ചയേറിയ മൂക്ക് ഭാഗം കരുത്തുറ്റ മുന്നേറ്റത്തിന് സഹായകരമാകുന്നതിനൊപ്പം സ്ലീക് ആന്‍ഡ് കൂള്‍ തീം, എക്സ്സ്റ്റീരിയര്‍ സവിശേഷതകളായ കാറ്റമരന്‍ സ്‌റ്റൈല്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഷാര്‍പ്, പിയാനോ ബ്ലാക്ക് ആക്‌സന്റുകളോടെയുള്ള സ്ലീക്ക് ഫ്രണ്ട് ഗ്രില്‍ , സീക്വന്റ്റല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 18 ഇഞ്ച് മള്‍ട്ടി ലെയര്‍ മെഷീന്‍ കട്ട് ഫിനിഷ്ഡ് അലോയ് എന്നിവയും ഇതിന്റെ സവിശേഷതകളാണെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിന്റെ ഉള്‍വശം ഡ്യൂവല്‍ ടോണ്‍ (ബഌക്ക്, മെറൂണ്‍) ഇന്റീരിയര്‍ തീമാണ്. സ്റ്റിയറിംഗ് വീല്‍, കണ്‍സോള്‍ ബോക്‌സ് എന്നിവയ്ക്ക് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് ഇന്റീരിയര്‍ ആമ്പിയന്റ് ഇല്ല്യൂമിനേഷന്‍ (ഐ/പി, ഫ്രണ്ട് ഡോര്‍ ട്രിം, ഫ്രണ്ട് ഫൂട് വെല്‍ ഏരിയ) റിയര്‍ യു എസ് ബി പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ലെജന്‍ഡറില്‍ ഹൈ എന്‍ഡ് സവിഷേതകളായ പവര്‍ ബാക് ഡോറിനായി കിക്ക് സെന്‍സര്‍, വയര്‍ലെസ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ എന്നിവയുമുണ്ട്. ലെജന്‍ഡര്‍ 4x2, 4x4 എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ബ്ലാക്ക് റൂഫ് ഉള്ള പേള്‍ വൈറ്റ് നിറത്തില്‍ മാത്രമേ ലഭ്യമാകു.പുതിയ ലെജന്‍ഡര്‍ 4x4വേരിയന്റ് ബുക്കിങ്ങുകള്‍ ആരംഭിച്ചു. https://www.toyotabharat.com/online-booking ലൂടെ ഓണ്‍ലൈന്‍ ആയോ ഏറ്റവും അടുത്തുള്ള അംഗീകൃത ടൊയോട്ട ഡീലറെയോ സമീപിക്കാവുന്നതാണ്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്സാഹത്തിന്റെയും ചെറുത്തുനില്പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്ത്തല് 19 മുതല് ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില് വെടിനിര്ത്തല് കരാര് ഉടന്; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന് കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്; 49 പേര് പിടിയില്, ഇതില്...
15 Jan 2025 5:42 PM GMT