Economy

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി രാജ്യത്തെ ആദ്യ പോര്‍ടല്‍ ആരംഭിച്ചു

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായി കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി രാജ്യത്തെ ആദ്യ പോര്‍ടല്‍ ആരംഭിച്ചു
X

കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ടല്‍ spicexchangeindia.com ആരംഭിച്ചു.കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

കൊവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ കയറ്റുമതിയില്‍ സഗുന്ധവ്യഞ്ജനങ്ങളുടെ പങ്ക് വര്‍ധിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 225ലേറെ വരുന്ന സുഗന്ധവ്യഞ്ജനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് 180ലേറെ രാജ്യങ്ങളിലേയ്ക്ക് നമ്മള്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി വര്‍ധന, മൂല്യവര്‍ധന, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയിലാണ് ഇന്ത്യ ഊന്നുന്നത്. ഇതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് സ്‌പൈസസ് ബോര്‍ഡ് അവതരിപ്പിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമെന്നും മന്ത്രി പറഞ്ഞു.

സ്‌പൈസ്എക്‌സ്‌ചേഞ്ച്.കോം എന്ന പോര്‍ട്ടലിന്റെ വിശദവിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ വിശദീകരിച്ചു. കൊവിഡ് ഭീഷണിയെത്തുടര്‍ന്നാണ് ബോര്‍ഡ് ഇത്തരമൊരു പോര്‍ടലിനെപ്പറ്റി ആലോചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമയം, സ്ഥലം, ഭാഷ തുടങ്ങിയവയുടെ പരിമിതകളില്ലാതെ ഇന്ത്യയില്‍ നിന്നുള്ള സ്‌പൈസ് കയറ്റുമതി സ്ഥാപനങ്ങളേയും ആഗോള ഇറക്കുമതി സ്ഥാപനങ്ങളേയും കൂട്ടിയിണക്കുന്ന 3ഡി വിര്‍ച്വല്‍ സേവനം നല്‍കുന്നതിലൂടെ കൊവിഡ് ഭീഷണി ഒഴിഞ്ഞാലും പോര്‍ടല്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.. ഇതിനായി എഐ അധിഷ്ഠിത നൂതന സാങ്കേതികവിദ്യയാണ് പോര്‍ടല്‍ ഉപയോഗപ്പെടുത്തുന്നത്.

കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളുടെ ഡേറ്റാബേസും ഇതിലൂടെ ലഭ്യമാകും. ഇടപാടുകാരുമായി വിര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്താനും സൗകര്യമുണ്ടാകും. ഇതിലൂടെ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കൂടുതല്‍ വാണിജ്യ അവസരങ്ങള്‍ തുറന്നു കിട്ടും.സുഗന്ധവ്യഞ്ജന കയറ്റുമതി രംഗത്തെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിലൂടെ ഈ മേഖലയിലെ വലിയൊരു കുതിപ്പാണ് ഈ പോര്‍ടല്‍ സാധ്യമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു.യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗായ്ത്രി ഇസ്സാര്‍ കമാര്‍ , യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍്, ധാക്കയിലെ ഹൈക്കമ്മീഷണര്‍ കെ ദൊരൈസ്വാമി, ബീജിംഗിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അക്വിനോ വിമല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

Next Story

RELATED STORIES

Share it