Emedia

ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ പ്രതീക്ഷയെ സിപിഎം വാള്‍ തലപ്പ് കൊണ്ട് അരിഞ്ഞു വീഴ്ത്തി: ചെന്നിത്തല

കൊലയാളി പാര്‍ട്ടിയായ സിപിഎം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സിപിഎം ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ  പ്രതീക്ഷയെ സിപിഎം വാള്‍ തലപ്പ് കൊണ്ട്  അരിഞ്ഞു വീഴ്ത്തി: ചെന്നിത്തല
X

ദരിദ്രകുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളെയും സിപിഎം വാള്‍ തലപ്പ് കൊണ്ട് അരിഞ്ഞു വീഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട്ട് വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.


കാസര്‍ഗോഡ് സിപിഎമ്മിന്റെ അരുംകൊലയില്‍ ജീവന്‍ നഷ്ടമായ കൃപേഷിന്റെ വീട്ടിലെത്തി. വീടെന്നു പറഞ്ഞാല്‍ ഓലമേഞ്ഞ കുടില്‍. ഈ ഒറ്റമുറി കുടിലിലാണ് അടുക്കളയും കിടപ്പുമുറിയും എല്ലാം. പെയിന്റിങ് തൊഴിലാളി ആയ അച്ഛന്‍ കൃഷ്ണന്‍ കുനിഞ്ഞിരുന്നു കരയുന്നു. അമ്മ ബാലാമണിയും രണ്ട് സഹോദരിമാരും നാട്ടുകാരും പകച്ചു നില്‍ക്കുകയാണ്. ഈ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാള്‍ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേര്‍ത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്ന് ഓര്‍മിപ്പിക്കുന്ന പോസ്റ്റില്‍ കൊലയാളി പാര്‍ട്ടിയായ സിപിഎം കേരളത്തെ


ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കാസര്‍ഗോഡ് സിപിഎമ്മിന്റെ അരുംകൊലയില്‍ ജീവന്‍ നഷ്ടമായ കൃപേഷിന്റെ വീട്ടിലെത്തി. വീടെന്നു പറഞ്ഞാല്‍ ഓലമേഞ്ഞ കുടില്‍. ഈ ഒറ്റമുറി കുടിലിലാണ് അടുക്കളയും കിടപ്പുമുറിയും എല്ലാം. പെയിന്റിങ് തൊഴിലാളി ആയ അച്ഛന്‍ കൃഷ്ണന്‍ കുനിഞ്ഞിരുന്നു കരയുകയാണ്. അമ്മ ബാലാമണിയും രണ്ട് സഹോദരിമാരും നാട്ടുകാരും പകച്ചു നില്‍ക്കുകയാണ്. ഈ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാള്‍ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നു.

ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേര്‍ത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കൊലയാളി പാര്‍ട്ടിയായ സിപിഎം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സിപിഎം ചെയ്തത്.

Next Story

RELATED STORIES

Share it