Women

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകും; നഗരത്തിന് ഇത് നാലാമത്തെ വനിതാ മേയര്‍

നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആഴ്ചവട്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ബീന ഫിലിപ്പ് അധ്യാപന രംഗത്തെ ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷമാണ് കോഴിക്കോടിന്റെ മേയര്‍ ആവാന്‍ ഒരുങ്ങുന്നത്.

ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകും; നഗരത്തിന് ഇത് നാലാമത്തെ വനിതാ മേയര്‍
X

കോഴിക്കോട്: ഇടത് സമഗ്രാധിപത്യം തുടരുന്ന കോഴിക്കോട്ടെ നഗരഭരണം അടുത്ത അഞ്ചു വര്‍ഷം ഡോ. ബീന ഫിലിപ്പ് കയ്യാളും. പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ് ബീന ഫിലിപ്പ്. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആഴ്ചവട്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ബീന ഫിലിപ്പ് അധ്യാപന രംഗത്തെ ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷമാണ് കോഴിക്കോടിന്റെ മേയര്‍ ആവാന്‍ ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് സ്വതന്ത്രയായി മത്സരിച്ച ലിജീന സഞ്ജീവിനെ 652 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബീന കോര്‍പറേഷന്‍ അംഗമായത്. ഇത്തവണ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വനിതാ സംവരണം ആയതോടെയാണ് ബീനക്ക് നറുക്ക് വീണത്. കോര്‍പ്പറേഷന്റെ 58 വര്‍ഷത്തെ ചരിത്രത്തില്‍ നാലാമത്തെ വനിതാ മേയറാവും ഇവര്‍.

സംസ്ഥാനത്ത് തന്നെ ആദ്യമായി വനിത മേയര്‍ സ്ഥാനം അലങ്കരിച്ച കോര്‍പ്പറേഷന്‍ കോഴിക്കോട് ആണെന്ന ചരിത്രവുമുണ്ട്. ഹൈമവതി തായാട്ടായിരുന്നു ആദ്യ വനിതാ മേയര്‍. പിന്നീട് എ കെ പ്രേമജവും, എം എം പത്മാവതിയും മേയറായി.

കപ്പക്കല്‍ വാര്‍ഡില്‍ നിന്ന് ജയിച്ച മുസാഫിര്‍ അഹമ്മദാകും പുതിയ ഡെപ്യൂട്ടി മേയര്‍. കപ്പക്കല്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമാണ് മുസാഫിര്‍ അഹമ്മദ്. സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it