Latest News

ജിദ്ദ കേരള പൗരാവലി വർണ്ണാഭമായ പരിപാടികളോടെ ലോക കപ്പിനെ വരവേൽക്കും

ജിദ്ദ കേരള പൗരാവലി വർണ്ണാഭമായ പരിപാടികളോടെ ലോക കപ്പിനെ വരവേൽക്കും
X

ജിദ്ദ: നവംബർ ഇരുപതിന്‌ ഖത്തറിൽ കിക്ക്‌ ഓഫ് ചെയ്യുന്ന ലോക കപ്പിനെ വരവേൽക്കാൻ ജിദ്ദ കേരള പൗരാവലി വേൾഡ് കപ്പ് ഫിയസ്റ്റ എന്നപേരിൽ വർണ്ണാഭമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

നവംബർ 18 വെള്ളിയാഴ്ച്ച വൈകീട്ട് 5:30 മുതൽ ജിദ്ദ ഖാലിദ്‌ ബിൻ വലീദ് റിയൽ കേരള സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സെവൻസ് സോക്കർ, മാർച്ച് പാസ്ററ്, ഷൂട്ട് ഔട്ട്, ഗേൾസ് ഫുട്‍ബോൾ, അർജെന്റീന7 ആന്റ് ബ്രസീൽ7, ഫ്ലാഷ് മോബ്‌, ഓട്ടംതുള്ളൽ, ഒപ്പന വിവിധ കേരളീയ കലാ രൂപങ്ങൾ തുടങ്ങിയ പാരിപാടികൾ ഫിയസ്റ്റക്ക് മാറ്റുകൂട്ടും.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള ജില്ലാ പ്രാദേശിക കൂട്ടായ്മയിലെ കലാ കായിക പ്രേമികളുടെ സാന്നിധ്യം വിവിധ പരിപാടികളിൽ ഉണ്ടായിരിക്കും. തിരുവന്തപുരം സ്വദേശി സംഗമം, ജെ എൻ എച് എഫ്.സി, ജിദ്ദ പാന്തേഴ്സ് ഫോറം , കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ, വയനാട് ,തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലാ സംഘടനകൾക്ക് പുറമെ ടീം തരിവളയും ഇശൽ കലാ വേദിയും പാരിപാടിയുടെ ഭാഗമാകും

ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക കായിക കലാ രംഗത്തുള്ള സംഘടനകളുടെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും പിന്തുണ ജിദ്ദ കേരള പൗരാവലി നടത്തുന്ന വേൾഡ് കപ്പ് ഫിയസ്റ്റക്ക് ലഭിച്ചിട്ടുണ്ട്

തുറായ റോയൽ എഫ് സി, ഗ്ലോബ് എഫ് സി, ഇത്തിഹാദ് എഫ് സി,

കെ എൽ ടെൻ ജിദ്ദ എഫ് സി, ജസാ സ്പോർട്സ് അക്കാഡമി എന്നീ ടീമുകളാണ്‌ ലീഗ് അടിസ്ഥാനത്തിലുള്ള സെവൻസ് സോക്കറിൽ മാറ്റുരക്കുന്നത്. വേൾഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയും ക്യാഷ് അവാർഡും വിജയികൾക്ക് സമ്മാനിക്കും.

വേൾഡ് കപ്പ് ഫിയസ്റ്റയോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന സമ്മാന കൂപ്പണിലെ വിജയികൾക്ക് മൂന്ന് ടെലിവിഷനുകൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്യും

കബീർ കൊണ്ടോട്ടി (ചെയർമാൻ ജിദ്ദ പൗരാവലി) മൻസൂർ വയനാട് (ജനറൽ കൺവീനർ) ഷരീഫ് അറക്കൽ ( ട്രഷറർ) ഹിഫ്‌സുറഹ്മാൻ (ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ) റാഫി ബീമാപള്ളി (ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it