Latest News

കൊവിഡ് 19: കൗണ്‍സിലര്‍മാരെ ഫോണിലൂടെ വിളിക്കാന്‍ സൗകര്യമൊരുക്കി വനിതാ കമ്മീഷന്‍

കൊവിഡ് 19: കൗണ്‍സിലര്‍മാരെ ഫോണിലൂടെ വിളിക്കാന്‍ സൗകര്യമൊരുക്കി വനിതാ കമ്മീഷന്‍
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിലനില്‍ക്കെ, സംസ്ഥാന വനിതാ കമ്മീഷന്‍ ഓഫീസ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമുള്ളതിനാല്‍ വനിതകള്‍ക്ക് കൗണ്‍സിലര്‍മാരെ വിളിക്കാന്‍ സൗകര്യമൊരുക്കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലു മണിവരെ അതത് ജില്ലകളിലെ കൗണ്‍സിലര്‍മാരെ ഫോണില്‍ വിളിച്ച് പരാതികളും പ്രശ്‌നങ്ങളും അറിയിക്കാം. നിയമ നടപടികള്‍ ആവശ്യമായ കേസുകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് ഇടപെടും.

എറണാകുളം 9495081142, 9746119911, തൃശ്ശൂര്‍ 9526114878, 9539401554, പാലക്കാട് 7907971699, ഇടുക്കി 9645733967, 7025148689, തിരുവനന്തപുരം 9495124586, 9447865209, കൊല്ലം 9995718666, 9495162057, ആലപ്പുഴ 9446455657, കോഴിക്കോട് 9947394710, വയനാട് 9745643015, 9496436359.

Next Story

RELATED STORIES

Share it