Latest News

കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ 10,517 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 102 മരണം

കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ 10,517 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 102 മരണം
X

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം ഗൗരവമായി തുടരുന്നു. വ്യാപനത്തേക്കാള്‍ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് കൂടുതല്‍ ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ 10,517 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇന്ന് മാത്രം 102 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു.

സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 1,20,929.

കര്‍ണാടകയില്‍ ഇന്ന് രോഗമുക്തരായവരുടെ എണ്ണം 8,337 ആണ്.

സംസ്ഥാനത്തെ ആകെ രോഗികള്‍ 7,007,786 പേരാണ്. അതില്‍ 5,69,947 പേര്‍ രോഗമുക്തരായി. 9,891 പേര്‍ മരിക്കുകയും ചെയ്തു.

അതേസമയം രാജ്യത്ത് ഇന്ന് മാത്രം 73,272 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 926 പേര്‍ മരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it