Latest News

സൗദിയില്‍ പുതുതായി 1595 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

സൗദിയില്‍ പുതുതായി 1595 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
X

ദമ്മാം: സൗദിയില്‍ പുതുതായി 1595 പേര്‍ക്കു കൂടി കൊവിഡ് 19 ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30251 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 24 ശതമാനം സ്വദേശികളാണ് വിദേശികള്‍ 76 ശതമാനവും.

രോഗം ബാധിച്ച് 9 പേര്‍ കൂടി മരണപ്പെട്ടു ഇതോടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 200 ആയി ഉയര്‍ന്നു.

955 പേര്‍ ഇന്നു സുഖം പ്രാപിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 5431 ആയി ഉയര്‍ന്നു.

സൗദിയില്‍ കൊവിഡ് 19 റിപോര്‍ട്ട് ചെയ്യപ്പെട്ട പ്രധാന സ്ഥലങ്ങള്‍: ജിദ്ദ 385, മക്ക 337, റിയാദ് 230, ദമ്മാം 141, ജുബൈല്‍ 120, ഹുഫൂഫ് 101, കോബാര്‍ 89, തായിഫ് 65, മദീന 25, അല്‍നഅ്‌രിയ്യ 14, ബീഷ്14, ഖര്‍യാ 12, അല്‍ദര്‍ഇയ്യ 11, ബുറൈദ 9, അബ്ഹാ 8, തബൂക് 8, റാബിഅ് 5,അല്‍സുല്‍ഫി5, ബീഷ4, അല്‍ഖര്‍ജ് 4,യാമ്പു 1. മറ്റു പ്രദേശങ്ങളില്‍ ഓരോന്നു വീതമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it