- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ സഹോദരന്‍മാരെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ന്യൂഡല്‍ഹി: വസന്ത്കുഞ്ജ് മേഖലയില്‍ സഹോദരന്മാരായ കുട്ടികളെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു. സിന്ധി ബസ്തി സ്വദേശികളായ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സഹോദരന്‍മാര്‍ക്ക് തെരുവ് നായ ആക്രമണമേറ്റത്. വനമേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന സിന്ധി ബസ്തിയില്‍ നിന്ന് ഹോളി ദിനത്തില്‍ ആനന്ദിനെ കാണാതായിരുന്നു.
മാതാപിതാക്കളും പോലിസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വനത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തില്‍ ദേഹമാസകലം മുറിവേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തെരുവ്‌നായ ആക്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. വെള്ളിയാഴ്ചയാണ് ആനന്ദിന്റെ ഇളയ സഹോദരന്‍ ആദിത്യ അപകടത്തില്‍പ്പെട്ടത്. ആനന്ദിന് തെരുവ് നായയുടെ ആക്രമണം സംഭവിച്ച അതേ സ്ഥലത്ത് വച്ച് തന്നെയാണ് ആദിത്യയും അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
RELATED STORIES
അവസാനം ടുവാലുവിലും എടിഎം എത്തി; കേക്ക് മുറിച്ച് ആഘോഷിച്ച്...
19 April 2025 4:09 AM GMTകേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം
19 April 2025 3:53 AM GMTഅമൃത്പാല്‍ സിംഗ് എംപിയുടെ എന്‍എസ്എ കരുതല്‍ തടങ്കല്‍ നീട്ടി
19 April 2025 3:42 AM GMTവഖ്ഫ് ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് രാജിവച്ചു
19 April 2025 3:27 AM GMTസ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് 'സ്ത്രീയാണെന്ന്' അവകാശപ്പെടാന്‍...
19 April 2025 3:04 AM GMTകെ എം എബ്രഹാമിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്കി ജോമോന്...
19 April 2025 2:37 AM GMT