Latest News

രാജ്യത്തെ 70 ശതമാനം കൊവിഡ് ബാധിതരും കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്തെ 70 ശതമാനം കൊവിഡ് ബാധിതരും കേരളത്തിലും മഹാരാഷ്ട്രയിലും
X
ന്യൂഡല്‍ഹി: രാജ്യത്തെ 70 ശതമാനം zകാവിഡ് രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്രം. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനമാണ്. കേരളത്തിലെ നിരക്ക് 11.2 ശതമാനമാണെന്നും കേന്ദ്രം വ്യക്തമാക്കി.


രാജ്യത്ത് രേഖപ്പെടുത്തുന്ന മരണ നിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വാക്സിന്‍ വിതരണത്തിനായി രാജ്യത്തുടനീളം 5912 സര്‍ക്കാര്‍ ആശുപത്രികളും 1239 സ്വകാര്യ സ്ഥാപനങ്ങളും വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെയായി 45.93 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ വിതരണം ചെയ്തതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it