Latest News

കൊവിഡ് പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയില്‍ പുതിയ ആക്ഷന്‍ പ്ലാന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു

കൊവിഡ് പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയില്‍ പുതിയ ആക്ഷന്‍ പ്ലാന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു
X

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ പുതിയ കൊവിഡ് ആക്ഷന്‍ പ്ലാന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ വൈറസിനെ നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ആക്ഷന്‍ പ്ലാനിലൂടെ രോഗവ്യാപനവും മരണനിരക്കും കുറയ്ക്കാനാകും. നിലവിലെ പരിമിതികളെക്കുറിച്ചും അവ നേരിടേണ്ട രീതികളെക്കുറിച്ചും വ്യക്തമായി ചര്‍ച്ച നടത്തിയാണ് ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയത്. താഴെതട്ടിലുള്ള കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ്തല കമ്മിറ്റികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ഓരോ വാര്‍ഡിലും ക്വാറന്റൈനില്‍ കഴിയുന്നവരുമായി കമ്മിറ്റിയിലെ വോളന്റിയെര്‍മാര്‍ നിരന്തരം ആശയവിനിമയം നടത്തുകയും റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും.

കൊവിഡ് 19 സംബന്ധിച്ച് വ്യാപകമായ ബോധവത്കരണം നല്‍കും. ബോധവത്കരണത്തിന്റെ ഭാഗമായി കൊവിഡ് പ്രതിജ്ഞ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രതിജ്ഞയെടുക്കുന്നവര്‍ക്ക് ഇ- സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. ഓണാഘോഷം വീടുകളില്‍ത്തന്നെ പരിമിതപ്പെടുത്തുന്നതിനായി കോ-വീട് ഓണം എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ഓരോ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. ജില്ലയിലാകെ 30 സ്‌ക്വാഡുകളാണ് പ്രവര്‍ത്തനം നടത്തുക. തിരക്കുള്ള മാര്‍ക്കറ്റുകളില്‍ കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും. പൊതു സ്ഥലങ്ങളില്‍ ടെസ്റ്റിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ് നായര്‍, ഡി.എം.ഒ കെ.എസ് ഷിനു എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it