Latest News

അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ വിലക്ക്

അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ വിലക്ക്
X

കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക്.

ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിയില്‍നിന്ന് വിശദീകരണം തേടിയശേഷമാണ് സിനികളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

അവതാരക നിര്‍മാതാക്കളുടെ സംഘടനക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയിരുന്നു.

പരാതിക്കാരിയുടെയും ശ്രീനാഥ് ഭാസിയുടെയും വിശദീകരണം കേട്ടശേഷമാണ് നടപടിയെന്ന് സംഘടനാ ഭാരവാഹികള്‍ വിശദീകരിച്ചു.

ശ്രീനാഥി ഭാസി തന്റെ തെറ്റുകള്‍ അംഗീകരിച്ചതായി സംഘടന അറിയിച്ചു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായ ശേഷം പുതിയ സിനിമകളില്‍ അഭിനയിപ്പിക്കില്ല. എത്രകാലത്തേക്കാണ് വിലക്കെന്ന് വ്യക്തതയില്ല.

അവതാരിക മരട് പോലിസിലും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Next Story

RELATED STORIES

Share it