- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍: ജനതയുടെ ആരോഗ്യവും അന്തസും വീണ്ടെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷണന്‍
വിവിധ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സംയോജിത പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലകളില്‍ ശിശുമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്ണന്‍. അട്ടപ്പാടിയില്‍ 2021ല്‍ 9 ശിശു മരണങ്ങളുണ്ടായതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
പാല്‍ നെറുകയില്‍ കയറിയതടക്കം വിവിധ രോഗാവസ്ഥകളുടെ ഭാഗമായാണ് കുട്ടികള്‍ മരണപ്പെട്ടത്. അട്ടപ്പാടിയില്‍ വിവിധ മാതൃ ശിശു സൗഹാര്‍ദ പദ്ധതികള്‍ ആവിഷ്‌കരിച്ച് വിവിധ വകുപ്പുകള്‍ സംയോജിത പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക വിഭാഗത്തില്‍ നിന്ന് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പാസായ കുട്ടികളെ വിവിധ പഞ്ചായത്തുകളില്‍ ആരോഗ്യ സേവനത്തിന് നിയോഗിച്ചിട്ടുണ്ട്.
2021 നവംബറിലുണ്ടായ ശിശുമരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടനെ അട്ടപ്പാടിയിലെ ഊരുകളില്‍ എത്തി സ്ഥിതി നേരിട്ട് വിലയിരുത്തി. മേഖലയില്‍ നിലവിലുള്ള എല്ലാ ഗര്‍ഭിണികളെയും സിക്കിള്‍സെല്‍ അനീമിയ രോഗികളായവരെയും നിശ്ചിത ഇടവേളകളില്‍ നേരിട്ട് നിരീക്ഷിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
വിവിധ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സംയോജിത പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു. ഗര്‍ഭിണികള്‍ക്ക് പോഷകാഹാര വിതരണവും സാമൂഹിക അടുക്കള വഴി ഭക്ഷണവും വിതരണം ചെയ്തിട്ടും വിളര്‍ച്ചയും ശിശുമരണവും ഉണ്ടാകുന്നത് പ്രത്യേകം പരിശോധിച്ച് പരിഹരിക്കണം. ആദിവാസികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി സ്വയം പര്യാപ്തരാക്കിയെങ്കില്‍ മാത്രമേ മാറ്റമുണ്ടാകു. വ്യാജമദ്യം ഇവിടെ സുലഭമാണ് ഇത് തടയണം. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പുതിയ പ്രമോട്ടര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെ കൂടുതല്‍ ഇടപെട്ട് പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും ഉടനെ വീണ്ടെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി.
RELATED STORIES
കാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTഹോണ്ടുറാസിന്റെ വിജയാഘോഷം; ആരാധകന് ബിയര്‍ കുപ്പി തലയ്ക്കെറിഞ്ഞ്...
16 Nov 2024 2:29 PM GMTഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍
16 Nov 2024 7:51 AM GMTസന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ ലീഗ് കേരളയിലെ...
15 Nov 2024 1:52 PM GMT