Latest News

യുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍ത്താവിനെതിരേ കേസെടുത്തു

യുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍ത്താവിനെതിരേ  കേസെടുത്തു
X

കാഞ്ഞങ്ങാട് :യുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍ത്താവിനെതിരെ കേസെടുത്തു. സെന്‍ട്രല്‍ ചിത്താരിയിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. രാവണീശ്വരം രാമഗിരി സ്വദേശിനിയായ കെവി ലീനക്കാണ് (42) കുത്തേറ്റത്. യുവതി ജോലി ചെയ്യുന്ന ഹോട്ടലിലെ അടുക്കളയില്‍ കയറിയാണ് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്.

ഇടത് കൈ മസിലിന് പരിക്കേറ്റു. കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. നെഞ്ചില്‍ കുത്താന്‍ ശ്രമിച്ചത് കൈ കൊണ്ട് തടഞ്ഞില്ലെങ്കില്‍ മരണം സംഭവിക്കുമായിരുന്നുവെന്നാണ് ഭര്‍ത്താവ് ബാലകൃഷ്ണനെ തിരെയുള്ള കേസ്. ഹോസ്ദുര്‍ഗ് പോലിസാണ് കേസെടുത്തത്. കൂടെ താമസിക്കാന്‍ തയ്യാറാകാത്തതും ഭര്‍ത്താവിനെതിരെ കേസ് കൊടുത്തതുമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

Next Story

RELATED STORIES

Share it