Latest News

രാത്രിയാത്രികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി വയറും മനസ്സും നിറച്ച് ബ്ലഡ് ഡൊണേഴ്‌സ് പയ്യോളി

രാത്രിയാത്രികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി വയറും മനസ്സും നിറച്ച് ബ്ലഡ് ഡൊണേഴ്‌സ് പയ്യോളി
X

പയ്യോളി: രാത്രിയാത്രികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി വയറും മനസ്സും നിറച്ച് യാത്രയാക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തി ഊര്‍ജ്ജമാക്കി മുന്നോട്ടു പോവുകയാണ് ബ്ലഡ് ഡൊണേഴ്‌സ് പയ്യോളി. രാത്രിയാത്രക്കാര്‍ക്ക് ഒരു തുള്ളി വെള്ളം പോലും എവിടെ നിന്നും കിട്ടാത്ത യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് പയ്യോളി ടൗണില്‍ ദേശീയ പാതയോരത്ത് സൗജന്യ ഭക്ഷണസ്റ്റാള്‍ ഒരുക്കിയത്.

ലോക്ക് ഡൗണ്‍ ദിനങ്ങളിലുള്ള ഈ രാത്രി ഭക്ഷണ വിതരണം ദിനംപ്രതി 800ല്‍പരം യാത്രികരുടെ വിശപ്പകറ്റുകയാണ്. സുമനസ്സുകളുടെ സഹാത്തോടുകൂടിയാണ് ഈ വിതരണ കേന്ദ്രം മുന്നോട്ട് പോകുന്നത്.

രാത്രി 8 മണി മുതല്‍ തുടങ്ങി പുലര്‍ച്ചെ 4 മണി വരെയാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.

ദിനേന നൂറുകണക്കിന് രോഗികള്‍ക്ക് രക്തം ദാനം ചെയ്തും കഴിഞ്ഞ പ്രളയ കാലങ്ങളിലും കൊവിഡ് ദുരിത കാലത്തും തുല്യതയില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെച്ചും പാവപെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണം, വിവാഹ ധനസഹായം, രോഗികളുടെ പരിചരണം, രോഗികള്‍ക്കാവശ്യമായ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിച്ചു നല്‍കുക, തുടങ്ങി ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളും ബ്ലഡ് ഡൊണേഴ്‌സ് പയ്യോളി നടത്തിവരുന്നു.

റയീസ് പയ്യോളി, ഇ സി ഷിഹാബുദ്ദീന്‍, ഷമീര്‍ സൂപ്പര്‍ ലാബ്, സലീം പോടിയാടി, സവാദ് വയരോളി, എന്‍. സി നൗഷാദ്, ഹഷ്മീര്‍, റാഘേഷ്, നൗഷാദ് കെ, നൗഫല്‍ ഒ വി, ഫര്‍സാദ്, അഷറഫ്, ജോഷി ആവള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

ഹെല്‍പ് ലൈന്‍ നമ്പര്‍: 09905 102102

Next Story

RELATED STORIES

Share it