- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചിന്താ ജെറോമിന്റെ ശമ്പള കുടിശിക; ധനവകുപ്പിന്റെ തീരുമാനം യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്ന്
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനം വിവാദത്തിൽ. കുടിശ്ശിക അനുവദിക്കണമെന്ന ചിന്തയുടെ അപേക്ഷ നിരസിക്കണമെന്ന ധനവകുപ്പിൻ്റെയും യുവജനക്ഷേമവകുപ്പിൻ്റെയും ഉത്തരവുകൾ തിരുത്തിയാണ് പുതിയ തീരുമാനം. സാമ്പത്തിക അച്ചടക്കം പാലിക്കാൻ സർക്കാർ നിരന്തരമായി ആവശ്യപ്പെടുമ്പോൾ ചിന്തയുടെ അപേക്ഷയിൽ ധനമന്ത്രിയാണ് പണം അനുവദിക്കാനുള്ള തീരുമാനമെടുത്തത്.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018 ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമായി ഉയർത്തി. 2018 മെയ് 26ന് ശമ്പളം ഒരു ലക്ഷമാക്കി ഉത്തരവിറക്കി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്നായിരുന്നു യുവജനക്ഷേമവകുപ്പിനുള്ള ചിന്തയുടെ അപേക്ഷ. രണ്ട് തവണ ഈ അപേക്ഷ ധനവകുപ്പ് തള്ളി. കഴിഞ്ഞ സെപ്റ്റംബർ 26 ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന ഉത്തരവിറക്കി.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT