Latest News

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,304 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരണം 260

കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,304 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരണം 260
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 9,304ആയി. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,16,919 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം മൂലം 260 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.

രാജ്യത്ത് രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 1,06,737 ആണ്. 1,04,107 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. 6,075 പേര്‍ മരിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്, 74,860 പേര്‍ക്ക്. തൊട്ടുതാഴെ തമിഴ്‌നാട്. അവിടെ 25,872 പേര്‍ രോഗബാധിതരായി. ഡല്‍ഹിയില്‍ 23,645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,39,485 സാംപിളുകള്‍ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 42,42,718 ആണ്.

Next Story

RELATED STORIES

Share it