Latest News

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലുള്ളത് നാല് പേര്‍

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലുള്ളത്  നാല് പേര്‍
X

മഞ്ചേരി: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത് നാല് പേര്‍. തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി ഗര്‍ഭിണിയായ 27 കാരിയും മൂന്ന് വയസ്സുള്ള മകനും അങ്ങാടിപ്പുറം സ്വദേശിയും നിലമ്പൂര്‍ കരുളായി സ്വദേശിയുമാണ് ചികില്‍സയിലുള്ളത്. ഇവരുള്‍പ്പടെ 26 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികില്‍സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ ചികില്‍സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.

Next Story

RELATED STORIES

Share it