Latest News

കൊവിഡ് 19: കുവൈത്തില്‍ നിന്ന് 144 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

കൊവിഡ് 19: കുവൈത്തില്‍ നിന്ന് 144 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി
X

കരിപ്പൂര്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിന്ന് ഒരു സംഘം പ്രവാസികള്‍ കൂടി ജന്മനാടിന്റെ കരുതലിലേക്ക് തിരിച്ചെത്തി. 144 പുരുഷന്‍മാരുമായി J9 1413 ജസീറ എയര്‍വേയ്‌സ് വിമാനം മെയ് 26 രാത്രി 11നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 14 ജില്ലകളില്‍ നിന്നുള്ള 143 യാത്രക്കാരും ഒരു ലക്ഷദ്വീപ് സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ള കോഴിക്കോട് സ്വദേശിയെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം 23, കണ്ണൂര്‍ 11, കാസര്‍കോട് 12, കോഴിക്കോട് 17, എറണാകുളം 10, പാലക്കാട് നാല്, വയനാട് ഒന്ന് , തൃശൂര്‍ 15, ആലപ്പുഴ ഏഴ്, കോട്ടയം നാല്, പത്തനംതിട്ട അഞ്ച്, ഇടുക്കി മൂന്ന് , കൊല്ലം14, തിരുവനന്തപുരം 17

143 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍

ലക്ഷദ്വീപ് സ്വദേശി ഉള്‍പ്പെടെ 143 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി. സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചവര്‍ മലപ്പുറം 23, കണ്ണൂര്‍ 11, കാസര്‍കോട് 12, കോഴിക്കോട് 17, എറണാകുളം 10, പാലക്കാട് നാല്, വയനാട് ഒന്ന് , തൃശൂര്‍ 15, ആലപ്പുഴ ഏഴ്, കോട്ടയം നാല്, പത്തനംതിട്ട അഞ്ച്, ഇടുക്കി മൂന്ന് , കൊല്ലം14, തിരുവനന്തപുരം 17

Next Story

RELATED STORIES

Share it