Latest News

കൊവിഡ് ഭീതിയുടെ മറവില്‍ വാളാടുകാര്‍ക്ക് ചികില്‍സ നിഷേധിക്കുന്നതായി പരാതി

കൊവിഡ് ഭീതിയുടെ മറവില്‍ വാളാടുകാര്‍ക്ക് ചികില്‍സ നിഷേധിക്കുന്നതായി പരാതി
X

മാനന്തവാടി: കൊവിഡ് ഭീഷണിയെ അതിജീവിച്ച് മാതൃകയായ വാളാട് പ്രദേശത്തുകാരെ രോഗഭീതിയുടെ മറവില്‍ ഒറ്റപ്പെടുത്താന്‍ നീക്കം നടക്കുന്നണായി ആക്ഷേപം ശക്തം. മറ്റു രോഗങ്ങള്‍ക്ക് ചികില്‍സ തേടിയെത്തുന്ന വാളാട് പ്രദേശത്തുകാരോട് ചില ആശുപത്രി അധികൃതര്‍ പോലും മുഖം തിരിക്കുന്നതായാണു പരാതി.

തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്ട് നിന്നും ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് കൊവിഡിന്റെ കാരണം പറഞ്ഞ് ചികില്‍സ നിഷേധിക്കപ്പെടുകയാണെന്ന് പ്രദേശത്തുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം തല കറങ്ങി വീണ ഒരാളെ വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ നിന്നും ഡോക്റ്റര്‍ പറഞ്ഞത് പ്രകാരം ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സന്റ് ഗിരി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവശനിലയില്‍ എത്തിച്ച രോഗിയെ ആവശ്യമായ ചികില്‍സ നല്‍കാതെ വാളാട് സ്വദേശി ആയതിനാല്‍ പുറത്തു നിര്‍ത്തി. കൂടെ വന്ന മകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും മതിയായ ചികില്‍സ നല്‍കാന്‍ ആശുപത്രി അതികൃതര്‍ തയ്യാറായില്ല എന്നാണു പരാതി.

സെന്റ് വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും പരാതിയുണ്ട്. കൊവിഡ് ഭീതിയുടെ മറവില്‍ വംശീയ വിവേചനമാണ് അരങ്ങേറുന്നതെന്നാണ് ആക്ഷേപം.

Next Story

RELATED STORIES

Share it