- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്; 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കല്‍പ്പറ്റഃ വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 33,85 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 246 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -126
തവിഞ്ഞാല്‍ സ്വദേശികള്‍ 46, മുപ്പൈനാട് സ്വദേശികള്‍ 29 , എടവക സ്വദേശികള്‍ 9, മേപ്പാടി സ്വദേശികള്‍ 7, വെള്ളമുണ്ട സ്വദേശികള്‍ 6, നെന്മേനി, വേങ്ങപ്പള്ളി സ്വദേശികളായ 5 പേര്‍ വീതം, മാനന്തവാടി, ബത്തേരി, പൊഴുതന സ്വദേശികളായ 3 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2, കല്‍പ്പറ്റ. മീനങ്ങാടി. പനമരം, വൈത്തിരി, തരിയോട്, തൊണ്ടര്‍നാട്, മുട്ടില്‍ സ്വദേശികളായ ഓരോരു ത്തരും ഒരു പാലക്കാട് സ്വദേശിയു മാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -5
സപ്തംബര്‍ 27ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 2 കോട്ടത്തറ സ്വദേശികള്‍, ഒക്ടോബര്‍ 4 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, ഒക്ടോബര്‍ 4 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന രണ്ട് കോഴിക്കോട് സ്വദേശികള്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.
രോഗമുക്തി നേടിയവര്‍ - 129
മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ 11 പേര്‍ വീതം, തരിയോട് സ്വദേശികള്‍ 10, കല്‍പ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 10 പേര്‍ വീതം, എടവക, മേപ്പാടി സ്വദേശികളായ 9 പേര്‍ വീതം, തിരുനെല്ലി സ്വദേശികള്‍ 7, മുള്ളന്‍കൊല്ലി സ്വദേശികള്‍ 5, ബത്തേരി, പനമരം സ്വദേശികളായ 4 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ 3 പേര്‍ വീതം, പൂതാടി, പുല്‍പ്പള്ളി സ്വദേശികളായ രണ്ട് പേര്‍ വീതം, ഒരു കൊല്ലം സ്വദേശി, ഒരു തമിഴ്‌നാട് സ്വദേശി എന്നിവരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 24 പേര്‍ക്കുമാണ് രോഗം ഭേദമായത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.10) പുതുതായി നിരീക്ഷണത്തിലായത് 210 പേരാണ്. 224 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്‍. ഇന്ന് വന്ന 109 പേര്‍ ഉള്‍പ്പെടെ 786 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,725 പേരുടെ സാംപിളുകളാണ് പരിശോധ നയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,03,610 സാംപിളുകളില്‍ 99123 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 94605 നെഗറ്റീവും 4518 പോസിറ്റീവുമാണ്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT