Latest News

കൊവിഡ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി

കൊവിഡ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി. ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്.

നിലവില്‍ പതിനായിരത്തിലധികമാണ് പ്രദിദിന കൊവിഡ് ബാധ. പരിശോധന വര്‍ധിച്ചാല്‍ അത് വീണ്ടും വര്‍ധിക്കും. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നതിന്റെ സൂചനയാണ്.

തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതും സംസ്ഥാനത്തെ സംബന്ധിച്ച് ഗൗരവമായ പ്രശ്‌നമാണ്.

കര്‍ണ്ണാടകത്തില്‍ 6,66,000 കേസുകളും തമിഴ്‌നാട്ടില്‍ 6,35,000 കേസുകളും ആണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യയും പതിനായിരത്തോട് അടുത്തു. ജനസാന്ദ്രതയുടെ തോത് കര്‍ണാടകയേക്കാളും തമിഴ്‌നാടിനേക്കാളും കേരളത്തില്‍ അധികമായത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുമെന്നും ആരോഗ്യവകുപ്പ്് കരുതുന്നു. കര്‍ണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്‌നാടിന്റെ ജനസാന്ദ്രത 555ഉം ആണെങ്കില്‍ കേരളത്തിന്റെ ജനസാന്ദ്രത 859 ആണ്.

കൊവിഡ് വ്യാപനം വൈകിപ്പിച്ചതുകൊണ്ട് കേരളത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സമയം ലഭിച്ചിരുന്നു. ഇതും കൊവിഡ് മൂലമുള്ള മരണം കുറയ്ക്കാന്‍ സഹായിച്ചുവെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

Next Story

RELATED STORIES

Share it