Latest News

തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്
X

കൊല്ലം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി പാവുമ്പ നോര്‍ത്ത് സ്വദേശി 31 വയസ്സുള്ള യുവാവ്, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ 40 വയസ്സുള്ള ആരോഗ്യപ്രവര്‍ത്തകരായ രണ്ട് വനിതകള്‍, കടയ്ക്കല്‍ മിഷന്‍കുന്ന് സ്വദേശിയായ 36 വയസ്സുള്ള യുവാവ്, കൊല്ലം പള്ളിമുക്ക് സ്വദേശിയായ 81 വയസ്സുള്ള വയോധികന്‍ എന്നിവര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് ഒരാള്‍. മെയ് 13 മുതല്‍ 30 വരെ ഇദ്ദേഹം പുനലൂരിലെ കൊറോണ കെയര്‍ സെന്ററില്‍ ചുമതല വഹിച്ചിരുന്നു. അവിടെ സ്ഥാപന നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതും പിന്നീട് കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് ഇവരില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. ഇവര്‍ പോസിറ്റീവ് ആയതിനെത്തുടര്‍ന് മെയ് 30 ന് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പിള്‍ ശേഖരിച്ചിരുന്നു. പരിശോധനാഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ യുവാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ അഞ്ചല്‍ നെടിയറ സ്വദേശിനിയും അടുത്തയാള്‍ കടയ്ക്കല്‍ സ്വദേശിനിയുമാണ്. ഇരുവരെയും പോസിറ്റീവായതോടെ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കല്‍ മിഷന്‍ കുന്ന് സ്വദേശിയായ 36 വയസ്സുള്ള യുവാവ് മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ ഗൃഹ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ മെയ് 16- 30' കാലയളവില്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയുണ്ടായി. ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായി. പരിശോധനാഫലം പോസിറ്റീവ് ആയതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു.

കൊല്ലം പള്ളിമുക്ക് സ്വദേശിയായ വയോധികന് ശ്വാസകോശസംബന്ധമായ രോഗം ഉള്ളതിനാല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി സാംപിള്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it