Latest News

മാധ്യമപ്രവര്‍ത്തകന്റെ മരണം: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം

സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമത്തില്‍ എഴുതിയതിനാണ് 53 കാരനായ അഹമ്മദിനെ കഴിഞ്ഞ മെയ് മാസത്തില്‍ ധാക്കയില്‍ വച്ച് അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകന്റെ മരണം: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം
X

ധാക്ക: മാധ്യമപ്രവര്‍ത്തകന്‍ ജയിലില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധം. ഡിജിറ്റല്‍ സുരക്ഷാ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മുഷ്താഖ് അഹമ്മദ് ജയിലില്‍ മരിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളെ പോലിസ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്.


അറസ്റ്റിലായ ഏഴ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തിങ്കളാഴ്ച ധാക്ക യൂണിവേഴ്‌സിറ്റി കാംപസിലൂടെയും ധാക്കയിലെ തെരുവുകളിലൂടെയും പ്രകടനം നടത്തി. ഇവരെയും പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.


സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് സാമൂഹ്യമാധ്യമത്തില്‍ എഴുതിയതിനാണ് 53 കാരനായ അഹമ്മദിനെ കഴിഞ്ഞ മെയ് മാസത്തില്‍ ധാക്കയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ആറ് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ജയിലില്‍ മരിച്ചത്. അഹമ്മദിന്റെ മരണം ബംഗ്ലാദേശില്‍ കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.


സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ ആഗോള മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ഫോര്‍ പ്രൊട്ടക്റ്റ് ജേണലിസ്റ്റ് (സിപിജെ) ഡിജിറ്റല്‍ സുരക്ഷാ നിയമം സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിവാദ ഡിജിറ്റല്‍ സെക്യൂരിറ്റി ആക്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മന്ത്രാലയത്തിലേക്കുള്ള വഴി മുള്ളുവേലികള്‍ ഉപയോഗിച്ച് പോലിസ് തടഞ്ഞിരുന്നുവെങ്കിലും അത് നീക്കം ചെയ്ത പ്രതിഷേധക്കാര്‍ മന്ത്രാലയത്തിനു സമീപമെത്തി. അവിടെ നിലയുറപ്പിച്ച വന്‍ പോലിസ് സംഘം പ്രതിഷേധക്കാര്‍ മന്ത്രാലയത്തില്‍ ക പ്രവേശിക്കുന്നത് തടയുകയായിരുന്നു.




Next Story

RELATED STORIES

Share it