- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഈശോ' സിനിമയുടെ പേര് മാറ്റില്ല; ജീസസുമായി സിനിമക്ക് ഒരു ബന്ധവുമില്ലെന്ന് നാദിര്‍ഷ
'കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് .
കോഴിക്കോട്: ജയസൂര്യ നായകനാകുന്ന ഈശോ' എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. ഈശോ എന്ന പേര് ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി നാദിര്‍ഷ രംഗത്ത് എത്തിയത്. അതേ സമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചു.
' ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥന്‍ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,' ഫേസ്ബുക്ക് പോസ്റ്റിലൂടെ നാദിര്‍ഷ പ്രതികരിച്ചു.
' എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍ . 'കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക.' നാദിര്‍ഷ അറിയിച്ചു. കേശു ഈ വീടിന്റെ നാഥനില്‍ ദിലീപും ഈശോയില്‍ ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
RELATED STORIES
''ബോബി ചെമ്മണ്ണൂര്‍ അശ്ലീല ആക്ഷേപങ്ങള്‍ നടത്തുന്നു'' പോലിസില്‍ പരാതി...
7 Jan 2025 12:16 PM GMTഅന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന്...
7 Jan 2025 12:01 PM GMTപിതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് മുന്‍ഭാര്യയുടെ വീട്ടിലെ കിണറ്റില്‍ ...
7 Jan 2025 9:14 AM GMTറിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച...
7 Jan 2025 8:13 AM GMTകണ്ണപുരം റിജിത്ത് വധം: ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്
7 Jan 2025 5:38 AM GMTസിനിമയ്ക്ക് ലൊക്കേഷന്‍ നോക്കാനെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍...
7 Jan 2025 5:19 AM GMT