Latest News

കാട്ടാനയെ തുരത്താനായില്ല; മയക്കുവെടിയ്ക്കു അനുമതി തേടിയേക്കും

കാട്ടാനയെ തുരത്താനായില്ല;  മയക്കുവെടിയ്ക്കു അനുമതി തേടിയേക്കും
X


സുൽത്താൻ ബത്തേരി: വയനാട് ബത്തേരിയിലിറങ്ങിയ കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താനായില്ല. പി.എം 2 എന്ന കൊമ്പന്‍ കുപ്പാടി മേഖലയില്‍ തുടരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് തുരത്താനുള്ള ശ്രമം ഫലംകണ്ടില്ല. ആനയെ മയക്കുവെടിവയ്ക്കാന്‍ അനുമതി തേടിയേക്കും. കാട്ടാനഭീതിയെ തുടർന്ന് ബത്തേരി നഗരസഭയിലെ പത്തുവാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പുലർച്ചെ നഗരമധ്യത്തിൽ ഇറങ്ങിയ കാട്ടാന വഴിയാത്രക്കാരനെ ആക്രമിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് ബത്തേരി നഗരമധ്യത്തിൽ ഒറ്റയാനിറങ്ങിയത്.

Next Story

RELATED STORIES

Share it