- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം വിരുദ്ധ വ്യാജ ആരോപണങ്ങള്‍: കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
വിവിധ മതവിശ്വാസികള്‍ ഐക്യത്തോടെ കഴിയുന്ന കേരള സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാകത്തക്ക തരത്തില്‍, പ്രസ്താവനകള്‍ ഇറക്കുന്ന പ്രവണതയെ അപലപിക്കുന്നതായും കെ.സി.സി പറഞ്ഞു.

തിരുവല്ല: മതസ്പര്‍ധ വളര്‍ത്തുന്നവരെ വെളിച്ചത്തു കൊണ്ടു വരണമെന്നും വര്‍ഗീയ കലാപം ഉണ്ടാക്കുവാനും അതിലൂടെ സമാധാന ജീവിതം തകര്‍ക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി) ആവശ്യപ്പെട്ടു.
നേരത്തെ, സാമൂഹ്യ സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ (കാസാ) പേരു വരത്തക്ക വണ്ണം ഒരു വ്യാജ നാമം സൃഷ്ടിച്ച് ഹലാല്‍ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗ്ഗിയവിദ്വേഷം സൃഷ്ടിക്കത്തക്കവിധം ക്രിസ്മസ് കാലയളവില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു പ്രസ്താവന വന്നു. ഈ പ്രസ്താവന കാസയുടേതല്ല എന്ന് കാണിച്ച് ചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ പ്രസിഡന്റ് ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ പ്രസ്താവന നല്‍കിയിരുന്നു. ഹലാല്‍ ഭക്ഷണത്തിനും വാങ്ക് വിളിക്കുന്നതിനും എതിരെ കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കത്തോലിക്കാ സഭയിലെയും കെ.സി.സി അംഗസഭകളിലെയും അത്മായരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന നിലയിലാണ് ഈ നോട്ടീസ് പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും കെ.സി.സി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് സഹോദരമതങ്ങളിലെ സുഹൃത്തുക്കളും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനോട് അന്വേഷിച്ചിരുന്നു. എന്നാല്‍ പ്രസ്തവന ഇറക്കിയ കേരളാ ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ രൂപീകരിക്കുന്നതിന് സഭകള്‍ ഔദ്യോഗികമായി അംഗങ്ങളെ അയച്ചിട്ടില്ല. ഈ സംഘടനയെ കുറിച്ച് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനും അറിവില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിവിധ മതവിശ്വാസികള്‍ ഐക്യത്തോടെ കഴിയുന്ന കേരള സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാകത്തക്ക തരത്തില്‍, പ്രസ്താവനകള്‍ ഇറക്കുന്ന പ്രവണതയെ അപലപിക്കുന്നതായും കെ.സി.സി പറഞ്ഞു. ഉറവിടം വ്യക്തമാകാതിരിക്കുവാന്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്കാതെ െ്രെകസ്തവ സമൂഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നവരെ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുവാന്‍ സൈബര്‍ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അടിയന്തിര അന്വേഷണം നടത്തുവാനുള്ള ക്രമീകരണം ചെയ്യണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും അന്വേഷണ ഏജന്‍സികളോടും കെ.സി.സി അവശ്യപ്പെട്ടു.
RELATED STORIES
രണ്ട് ഫലസ്തീനി നേതാക്കളെ അറസ്റ്റ് ചെയ്ത് സിറിയന്‍ സര്‍ക്കാര്‍
23 April 2025 1:46 AM GMTഇസ്രായേലിന്റെ നുണകള്‍ ചുരുളഴിയുന്നു: വെടിനിര്‍ത്തല്‍ കരാര്‍ തടയാന്‍...
23 April 2025 1:27 AM GMTകശ്മീരില്‍ ഇന്ന് ബന്ദ്
23 April 2025 1:09 AM GMTഐപിഎല്‍; ലഖ്നൗവിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി
22 April 2025 6:47 PM GMTതൃശൂരില്‍ കനത്ത മഴയും കാറ്റും; ബൈക്കുകള്‍ പറന്നു വീണു
22 April 2025 6:29 PM GMTകശ്മീരിലെ ആക്രമണത്തില്‍ അനുശോചിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി...
22 April 2025 4:25 PM GMT