Latest News

ശൈഖുനാ എന്‍ കെ മുഹമ്മദ് മൗലവിക്ക് കണ്ണീരോടെ വിട

കൊവിഡ് പ്രതിസന്ധി കാരണം നിരവധി തവണകളായാണ് ജനാസ നിസ്‌കാരം പൂര്‍ത്തിയാക്കിയത്.പണ്ഡിതരും നേതാക്കളും ശിഷ്യഗണങ്ങളും സ്‌നേഹജനങ്ങളുമായി നൂറുക്കണക്കിനാളുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ശൈഖുനാ എന്‍ കെ മുഹമ്മദ് മൗലവിക്ക് കണ്ണീരോടെ വിട
X

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും വണ്ടൂര്‍ ജാമിഅ വഹബിയ്യ രക്ഷാധികാരിയും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരുമായ ശൈഖുനാ എന്‍ കെ മുഹമ്മദ് മൗലവിക്ക് കേരളം കണ്ണീരോടെ വിടനല്‍കി. മരണ വാര്‍ത്തയറിഞ്ഞതുമുതല്‍ ഞാറായഴ്ച്ച രാത്രി ശൈഖുല്‍ ഉലമായുടെ വീട്ടിലേക്ക് ഒഴികിയെത്തിയ ജനാവലിയെ നിയന്ത്രിക്കാന്‍ എസ്‌വൈഎഫ് സേവന ഗാര്‍ഡ് കര്‍മ്മരംഗത്തുണ്ടായിരുന്നു.

കേരള സംസ്ഥാന ജംഇയ്യുല്‍ ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ എ നജീബ് മൗലവി, വൈസ്പ്രസിഡന്റ് കിടങ്ങഴി അബ്ദുറഹീം മൗലവി, സിക്രട്ടറി കെ കെ കുഞ്ഞാലി മുസ്ല്യാര്‍ ,കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോഡ് ചെയര്‍മാന്‍ സി കെ മുഹമ്മദ് അസ്ഗര്‍ മൗലവി, കേരള സുന്നീ ജമാഅത്ത് ജനറല്‍ സിക്രട്ടറി കെ എ സമദ് മൗലവി മണ്ണാര്‍മല,നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ല്യാര്‍, എസ് വൈ എഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, ജനറല്‍ സിക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി, പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ആമയൂര്‍ ഖാസി കെ ബീരാന്‍ കുട്ടി മുസ്ല്യാര്‍ ,ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗങ്ങളായ യു. അലി മുസ്ല്യാര്‍ കിടങ്ങഴി,ഇ എം അബൂബകര്‍ മൗലവി ചെരക്കാറമ്പ്, പി മുഹമ്മദലി വഹബി കൂരാട്, അബ്ദുല്‍ അസീസ് മൗലവി തൃക്കലങ്ങോട്, ഇ.കെ മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ കാരക്കുന്ന്, അബ്ദുറഹ്മാന്‍ ബാഖവി പുകയൂര്‍, ഉസ്മാന്‍ ബാഖവി തഹ്താനി, എ.എന്‍ സിറാജുദ്ദീന്‍ മൗലവി വീരമംഗലം, കെ.യു. ഇസ്ഹാഖ് ഖാസിമി, എസ് വൈ എഫ് സ്‌റ്റേറ്റ് ഭാരവാഹികളായ സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ രാമന്തളി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, മുജീബ് വഹബി നാദാപുരം, പാണക്കാട് സയ്യിദ് മുനവ്വിര്‍ അലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അഫ്‌ലഹ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്ലിയാര്‍ എം.എല്‍.എ മാരായ കെ.പി.എ.മജീദ്, മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങി മതരാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ജനാസ സന്ദര്‍ശിച്ചു.

കൊവിഡ് പ്രതിസന്ധി കാരണം നിരവധി തവണകളായാണ് ജനാസ നിസ്‌കാരം പൂര്‍ത്തിയാക്കിയത്.പണ്ഡിതരും നേതാക്കളും ശിഷ്യഗണങ്ങളും സ്‌നേഹജനങ്ങളുമായി നൂറുക്കണക്കിനാളുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it