Latest News

സ്റ്റാന്‍ സ്വാമിക്ക് വേണ്ടി എന്ത് ഇടപെടലാണ് നടത്തിയത്; കത്തോലിക്കാ സഭ ആത്മവിമര്‍ശനം നടത്തണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്

സ്റ്റാന്‍ സ്വാമിക്ക് വേണ്ടി എന്ത് ഇടപെടലാണ് നടത്തിയത്; കത്തോലിക്കാ സഭ ആത്മവിമര്‍ശനം നടത്തണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്
X

തിരുവനന്തപുരം: പൗരാവകാശ പ്രവര്‍ത്തകനായ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് വേണ്ടി എത്രത്തോളം ഇടപെടല്‍ നടത്താനായി എന്ന കാര്യത്തില്‍ കത്തോലിക്കാ സഭ ആത്മവിമര്‍ശനം നടത്തണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. സ്റ്റാന്‍ സാമിയുടെ നിര്യാണം വേദനാജനകമാണ്. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു സ്റ്റാന്‍ സാമി. അദ്ദേഹത്തെ പോലുള്ള ഒരാള്‍ക്ക് ജയിലില്‍ കിടന്നു മരിക്കേണ്ടി വന്നതിലൂടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന് പലരും പറയാറുണ്ട്. ജനാധിപത്യവും മനുഷ്യാവകാശവും ഇല്ലാതാവുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സമൂഹം തയ്യാറാവണമെന്നും ഫാദര്‍ തേലക്കാട്ട് പറഞ്ഞു.

84 വയസുള്ള സ്റ്റാന്‍ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു രാജ്യദ്രോഹ കുറ്റവും യുഎപിഎയും ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ സ്വാമി അന്തരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുംബൈ ഹൈകോടതിയെ അറിയിക്കുകയായിരുന്നു. കോടതി ഞെട്ടലോടെയാണ് സ്വാമിയുടെ മരണവാര്‍ത്ത് കേട്ടത്.

2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു പടുവൃദ്ധനായ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. പാര്‍ക്കിസാന്‍സ് രോഗബാധിതനായ അദ്ദേഹത്തിന് ജയിലില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

Next Story

RELATED STORIES

Share it