Latest News

ഒമിക്രോണ്‍ വ്യാപനം മൂലം വിമാന സര്‍വീസ് നിര്‍ത്തിവച്ചു; വിദേശത്ത് ജോലിക്ക് പോകാന്‍ കഴിയാതായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു

ഒമിക്രോണ്‍ വ്യാപനം മൂലം വിമാന സര്‍വീസ് നിര്‍ത്തിവച്ചു; വിദേശത്ത് ജോലിക്ക് പോകാന്‍ കഴിയാതായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു
X

മണിമല: വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ സ്വീഡനിലേക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത വിഷമത്തില്‍ നഴ്‌സായ യുവതി ആത്മഹത്യ ചെയ്തു. വാഴൂര്‍ ഈസ്റ്റില്‍ ആനകുത്തിയില്‍ നിമ്മി പ്രകാശ് ആണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്.

കര്‍ണാടകയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിമ്മി രണ്ട് ദിവസം മുമ്പാണ് മണിമലയിലെ വീട്ടിലെത്തിയത്. നിമ്മിയുടെ ഭര്‍ത്താവ് റോഷന്‍ നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നെങ്കിലും കൊവിഡ് വ്യാപനത്തോടെ ജോലി നഷ്ടപ്പെട്ട് നാട്ടിലുണ്ട്. അതിനിടയിലാണ് നിമ്മിക്ക് സ്വീഡനില്‍ ജോലി ശരിയായത്. അങ്ങോട്ട് പോകാനിരിക്കെയാണ് ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

അകത്തുനിന്ന് പൂട്ടിയ വാതില്‍ ഭര്‍ത്താവ് റോഷന്‍ എത്തിയാണ് ചവിട്ടിപ്പൊളിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it